കാളിന്ദി 🔥

Others

3  

കാളിന്ദി 🔥

Others

അച്ഛൻ

അച്ഛൻ

3 mins
10


"വേണ്ടാ മോനെ.. നമുക്ക് വീട്ടിലേക്ക് പോവാം..
എനിക്ക് വേദനിക്കും മോനെ … വേദനയെടുക്കും.. എനിക്ക് വയ്യ..
ഞാൻ പോവില്ല മോനെ … എനിക്ക് പേടിയാ…”
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി ഒരു വൃദ്ധൻ …… സ്വന്തം മകനെയും 
കെട്ടിപിടിച്ചുകൊണ്ട് നിന്നു കുട്ടികളെ പോലെ കരയുകയാണ്.
ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ലല്ലാത്തവരെല്ലാം ഒന്ന് അലിഞ്ഞുപോവും…
അത്രയ്ക്കും ആഴമുണ്ട് ആ നിലവിളിക്ക്…

ഹോസ്പിറ്റലിലെ ഡോക്ടറാണ് ഞാൻ. ഡ്യൂട്ടി കഴിഞ്ഞാൽ ഇടക്കൊക്കെ കേഷ്യലിറ്റിയിൽ പോയി ഇരിക്കാറുണ്ട്..

അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന് ഒരു കുഞ്ഞിനെ പോലെ കരയുന്ന അച്ഛനെ ഞാൻ കാണുന്നത്.
ഒരു പത്തു അറുപതു വയസ്സുകാണും.. വെളുത്തു മെലിഞ്ഞു ഒരു വെള്ള മുണ്ടും ഷർട്ടും ധരിച്ചു തലമുടിയെല്ലാം നരച്ചിട്ടുണ്ട്..കാൽ ഒടിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു…
വിൽ ചെയറിൽ ഇരുന്നു കൊണ്ടാണ് കരയുന്നത്.
അമ്മയും മകനും അടുത്ത് നിൽപ്പുണ്ട്.. അച്ഛന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ അമ്മയും 
ചെറുതായി കരയുന്നുണ്ട്…

“ അച്ചന്എന്ത് പറ്റിയതാണ്… ”
 അടുത്തു നിന്ന് വിതുമ്പി കരയുന്ന അമ്മയോട്
ഞാൻ കാര്യം തിരക്കി…

വീണതാണ്… “

“എങ്ങനെ...... "

“ മോനെ .. കുട്ടികളുടെ അച്ഛന് കൃഷി പണിയാണ്. ഒരു നേരവും വെറുതെ ഇരിക്കില്ല. കുറച്ചു പറമ്പോക്കെ ഉണ്ട്.
 നേരം വെളുത്താൽഒരു കൈ ക്കോട്ട്എടുത്തു പറമ്പിലേക്ക് പോവും..
എത്ര പറഞ്ഞാലും കേൾക്കില്ല…
നേരത്തിനു കഴിക്കാനും വരില്ല …”
വിതുമ്പി കൊണ്ടുള്ള സംസാരത്തിന്റെ
ഇടയിലും അമ്മയുടെ കണ്ണ് നിറഞ്ഞു ഒഴുക്കുന്നത്എനിക്ക് കാണാമായിരുന്നു. 

” സാരമില്ല.. അച്ഛാ.....വിഷമിക്കേണ്ട… വേദനയൊന്നുംകാണില്ല… 
അച്ഛന്റെ കൂടെ ഞാൻ ഇല്ലേ....

ഒരു നേർത്ത ആശ്വാസം പോലെ ആ മകൻ അച്ഛനിലേക്ക് അടുത്തു കൊണ്ടു പറഞ്ഞു.

“ഇല്ല മോനെ നമുക്ക് വീട്ടിൽ പോവാം… വാ…
വേദനയെടുക്കുന്നു ..

“അതെങ്ങനെ.. വീട്ടിൽ പോയാൽ വേദന എങ്ങനെ മാറും..
ഇതിപ്പോൾ നമുക്ക് ശരിയാക്കാം.. അച്ഛൻ പേടിക്കാതെ..”


കണ്ണിൽ നിന്നും ഇറ്റ് വീഴുന്ന കണ്ണീർ തുള്ളികളെ സാരി തലപ്പ് കൊണ്ടു ഒപ്പിയെടുക്കുന്ന 
 അമ്മയിൽ നിന്നും എന്റെ കണ്ണുകൾ അച്ചനെ സ്നേഹത്തോടെ 
തലോടുന്ന മകനിലേക്ക്നീങ്ങി…വെളുത്തു മെലിഞ്ഞ ഒരു യുവാവ്. ഒരു വെള്ള മുണ്ടും നിറം മങ്ങി തുടങ്ങിയ ഷർട്ടുമാണ് വേഷം..

പാവം.. ഒരു കുത്തുവാക്കു പോലും പറയാതെ ആശ്വസിപ്പിക്കുകയാണ് തന്റെ അച്ഛനെ .. 
അടർന്നുവീഴുന്ന അച്ചന്റെ ഓരോ കണ്ണുനീർതുള്ളിയെയും തുടച്ചുമാറ്റി ഒരു പുഞ്ചിരിയുമായി
അച്ചനെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുന്ന 
മകനെ കണ്ടപ്പോൾ ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി.

   എന്നും രാവിലെ ഹോസ്പിറ്റലിലെ പോകാനായി
ഒരുങ്ങി അടുക്കളയിൽ പണി എടുക്കുന്ന അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന അച്ചനെ പലപ്പോഴും ഞാൻ കണ്ടിട്ടും കാണാതെ പോകുമായിരുന്നു.
അച്ഛനോട് ഞാൻ പോയിട്ടു വരാം എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. വണ്ടിയിൽ ഇരുന്നു കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അച്ചനെ കാണാറുണ്ട്.
   കൂട്ടുകാർക്ക് ഒപ്പം കമ്പനി അടിച്ചു രാത്രിയിൽ പൂസായി വരുമ്പോൾ അമ്മ വാതിൽ തുറന്നു തരുമായിരുമ്പോൾ അച്ഛൻ മുറിയുടെ വാതിൽക്കൽ നിൽക്കുന്നത് കാണാറുണ്ട്.
ഒരിക്കൽ പോലും എന്നെ കാത്തു ഉറങ്ങാതെ അമ്മക്ക് ഒപ്പം കാത്തു നിൽക്കുന്ന അച്ചനെ ഞാൻ ശ്രെദ്ധിക്കാറില്ലായിരുന്നു.
രാത്രി വൈകി വരുന്നതിനു അമ്മ വഴക്കു പറയുമ്പോൾ അകത്തു നിന്നും അമ്മയെ അച്ഛൻ വിളിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

അമ്മയോട് തമാശ പറയുന്നത് പോലെ ഒരിക്കലും അച്ഛനോട് തമാശ പറഞ്ഞിട്ടില്ലന്നാ കുറ്റബോധം മനസിന്റെ അടി തട്ടിൽ നിന്നും വന്നു.


   വാങ്ങിച്ചു തന്ന കളിപ്പാട്ടങ്ങളെല്ലാം തല്ലി തകർത്തതിന്റെ ദേഷ്യത്തിൽ അച്ഛനെയെന്നെ തല്ലാൻ വരുമ്പോൾ അമ്മയാണ് രക്ഷിക്കറുള്ളത്..
ചോദിക്കാതെ പലതും അച്ഛൻ എനിക്കായ് തന്നു. പത്താം ക്ലാസ്സ്‌ ജയിച്ചപ്പോൾ സൈക്കിൾ. 2 ജയിച്ചപ്പോൾ ലാപ് ടോപ്.
മെഡിസിന് സീറ്റ്‌ കിട്ടിയപ്പോൾ ബൈക്ക്...
എന്റെ ആവശ്യങ്ങൾ ഓരോന്ന് പറയാതെ അച്ഛൻ കണ്ടറിഞ്ഞു തന്നു കൊണ്ടിരുന്നു.

    . തെറ്റുകൾ ചെയ്യുമ്പോഴെല്ലാം അച്ഛൻ
ശാസിക്കാറുണ്ട് . പക്ഷെ ആ ശാസനകളൊന്നും ദേഷ്യം കൊണ്ടായിരുന്നില്ല.മറിച്ചു തെറ്റുകളെ തിരുത്താൻ വേണ്ടിയുള്ളതായിരുന്നു എന്ന് തിരിച്ചറിയാൻ വൈകി പോയിരിക്കുന്നു. അമ്മയുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നപ്പോൾ എന്തോ അച്ഛന്റെ സ്നേഹം അറിയാൻ കഴിഞ്ഞില്ല.

കുരുത്തകേടുകൾ കുത്തനെ കൂടുന്ന ചില ദിവസങ്ങളിൽ ശകാരങ്ങളിൽ ഒതുക്കാൻ കഴിയാത്ത ചില
തെറ്റുകളെ തല്ലി തന്നെ അച്ഛൻ ആട്ടി പായിക്കാറുണ്ട്..
അപ്പോഴൊക്കെ അച്ഛനോട് വല്ലത്ത ദേഷ്യം തോന്നി.
പക്ഷെ അന്ന് അച്ഛൻ തല്ലുന്ന ദിവസങ്ങളൊക്കെ എനിക്കായ് എനിക്കു ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൊണ്ടു വരാറുണ്ടായിരുന്നു.


   പ്രായം വളർന്നു കയറിയത് മുതൽ അച്ഛൻ വടിയെടുക്കാറില്ല. വഴക്കു പറയാറില്ല. വാശി
പിടിക്കാറില്ല. ജോലി കിട്ടിയപ്പോൾ ഫ്ലാറ്റ് എടുത്തു താമസിക്കാൻ ഒരുങ്ങിയപ്പോഴും അമ്മ എതിർപ്പ് പറഞ്ഞെങ്കിലും അച്ഛന്റെ ഒറ്റ വിളിയിൽ അമ്മ സങ്കടത്തോടെ സമ്മതം മൂളി. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാൻ ഒരു എതിർപ്പും പറയാതെ കൂടെ നിന്നു. വല്ലപ്പോഴും അമ്മയെ ഫോൺ വിളിക്കുമ്പോൾ അച്ഛൻ ആണ് ഫോൺ എടുക്കുന്നുവെങ്കിൽ
"കഴിച്ചോ...
സുഖമാണോ.." ന്ന് ചോദിച്ചു കൊണ്ടു അമ്മക്ക് ഫോൺ കൊടുക്കും.


   " അച്ഛനെ അകത്തേയ്ക്കു കൊണ്ടുവന്നോളു.” ചിന്തകളെ കീറിമുറിച്ചുകൊണ്ടായിരുന്നു
അകത്തു നിന്നുള്ള നഴ്സിന്റെ വിളി വന്നത്. കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അച്ഛനെ അകത്തേയ്ക്കു
കയറിയപ്പോഴും അച്ഛന്റെ കൈയ്യുടെ മറ്റേ അറ്റത്തു മകൻ തന്റെ കൈ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.പേടിയോടെ 
നനഞ്ഞ കൺപീലികളുമായി അകത്തേയ്ക്കു കയറിയ ആ അച്ഛൻ കുറെയേറെ നേരത്തിനു ശേഷം 
ഒരു ചെറിയ പുഞ്ചിരിയുമായാണ് തിരികെ മകന്റെ കൂടെ വരാന്തയിലേക്ക് ഇറങ്ങി വന്നത്..

"ഇത്രേ ഉണ്ടായിരുന്നുള്ളാ , അതിനാണോ ഇത്രയേറെ നിലവിളിച്ചത് "ന്ന് അമ്മ ചോദിച്ചപ്പോൾ
"എന്റെ മോൻ കൂടെ ഉള്ളപ്പോ ഞാൻ എന്തിനാ പേടിക്കുന്നെ " ന്ന് ചിരിച്ചു കൊണ്ടു മറുപടി പറയുന്നത് കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ.... നീറ്റൽ 
  മകന്റെ കൈയും പിടിച്ചു ആരുടെയും മുഖത്ത് നോക്കാതെ 
വരാന്തയിലൂടെ നടന്നകന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ്
മന്ത്രിക്കുകയായിരുന്നു..

“അച്ഛൻ. . ഒരുപാടു അർത്ഥമുണ്ടാ വാക്കിന്…
വായിച്ചെടുക്കാൻ കഴിയാത്ത ഒരുപാടു ഒരുപാട് അർഥം. .”
. എഴുന്നേറ്റു കാറുമെടുത്തു നേരെ വീട്ടിലേക്ക് ഓടിച്ചു.ഉള്ളിലുള്ള സ്നേഹം പോലും പുറത്തു കാട്ടാതെ കുടുംബത്തിന് വേണ്ടി വെയിലു കൊണ്ട്
പടർന്നു നിൽക്കുന്ന ആ
പടുവൃക്ഷമെന്ന അച്ഛനെ കാണാൻ.
പ്രേതീക്ഷിച്ചത് പോലെ അച്ഛൻ സിറ്റ് ഔട്ടിൽ ഇരിപ്പുണ്ടാരുന്നു. എന്നെ കണ്ടപ്പോൾ ആ മുഖം വിടരുന്നത് ഞാൻ കണ്ടു.ഓടിച്ചെന്നു കെട്ടിപിടിച്ചു മുഖം നിറയെ ഉമ്മ കൊടുത്തു അത്ഭുദ്ധത്തോടെ അച്ഛൻ എന്നെ കുറച്ചു നേരം നോക്കി നിന്നുവെങ്കിലും നെഞ്ചോടു ചേർത്ത് പിടിച്ചു.
     കൺ മുൻപിൽ ഒരു അച്ഛനെയും മകനെയും കാണേണ്ടി വന്നു എന്റെ അച്ഛന്റെ ആ കരുതലും സ്നേഹവും എനിക്കു മനസ്സിലാവാൻ. ഇതു പറയാൻ ഒരു അർഹതയും എനിക്ക് ഇല്ലെന്ന് അറിയാം.. എങ്കിലും അളക്കാൻ ആവാത്ത മനസിന്റെ വിങ്ങളോടെ ഞാൻ അച്ഛനെ ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു. കൂടെ ഉണ്ടായിരുന്നിട്ടും മുഖം വെട്ടിച്ചു നടന്ന ആ കുറച്ചു നിമിഷങ്ങളെ ശപിച്ചു കൊണ്ടു ഇനിയുള്ള കാലം വരെ ഉള്ളിലുള്ള സ്നേഹം പകർന്നു കൊടുക്കുമെന്ന് തീരുമാനം മനസ് കൊണ്ടു എടുത്തു.


  അമ്മ എന്ന സ്നേഹക്കടലിൽ നമ്മൾ നിരാടുമ്പോഴും അതിന്റെ തീരത് വലിയ വട വൃക്ഷാമായി ഒരു മരം നിൽപ്പുണ്ട്. വാത്സല്യത്തിന്റെ തണലുമായി... അമ്മയെ പലതുമായി തുല്യപ്പെടുത്തുമ്പോൾ നമ്മളൊക്കെ മറന്നു പോകുന്ന ഒരു വാക്ക്.. അച്ഛൻ.
അമ്മയെ നമുക്ക് സമ്മാനിച്ച ഒരു മനുഷ്യൻ അല്ല ദൈവം അച്ഛൻ.




കാളിന്ദി ❤️


Rate this content
Log in