STORYMIRROR

കാളിന്ദി 🔥

Romance

4  

കാളിന്ദി 🔥

Romance

അരികിലായി ഇനിയെന്നും ❤️

അരികിലായി ഇനിയെന്നും ❤️

3 mins
10

ഇന്നു ഞങ്ങളുടെ കോളേജിലെ മീറ്റ് അപ്പ്‌ ആയിരുന്നു..

പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല…


ഒരിക്കൽ കൂടി ഹരിയെ ഒന്ന് കാണാമല്ലോ..

എന്റെ എല്ലാമെല്ലാമായ ഹരിയുടെ കൂടെ അവന്റെ കൈ പിടിച്ചു നടന്നിരുന്ന കോളേജ് വരാന്തകളിലും, കാന്റീനിലും ഹരിക്ക് ഏറെ പ്രിയപ്പെട്ട വാക മര ചുവട്ടിലും കുറച്ചു സമയം തനിച്ചു ഇരിക്കണം...

 എന്നലെ ഹരി ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു.


  ഏഴ് വർഷത്തെ പ്രണയം...

ആദ്യമായി കോളേജ് ക്യാമ്പസിലേക്ക് ചേർന്നപ്പോൾ ഒരു ചെറിയ റാഗിംഗിലുടെ കണ്ടു മുട്ടിയ ബന്ധം...

ആദ്യമായണെന്റെ കണ്ണുകൾ ഹരിയുടെ മുഖത്ത് ഉടക്കിയത്. ഹരിയെ കണ്ടത് മുതൽ എന്തോ ഒന്ന് എന്നേ അവനിലേക്ക് അടുപ്പിക്കാൻ ശ്രെമിച്ചു കൊണ്ടേയിരുന്നു.

ഹരിയെ കാണാൻ വേണ്ടി മാത്രം ക്ലാസ്സ്‌ കട്ട് ചെയ്തു കാന്റീൻ ചെന്നു ഇരിക്കുമായിരുന്നു.

ഇടക്ക് എപ്പോഴോ ഹരിയും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.ഒരിക്കൽ ക്യാമ്പസിലെ വാക മരച്ചുവട്ടിൽ വെച്ചു ആദ്യമായി പ്രണയം പരസ്പരം തുറന്നു പറഞ്ഞു. പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു...

   എത്ര മനോഹരമാണ് ഹരി എന്നേ മനസിലാക്കിയത്.. എന്റെ മനസിനെ തൊട്ടറിഞ്ഞത്

വാക്കുകൾക്ക് അപ്പുറം എന്റെ മൗനത്തെ വായിച്ചു എടുത്തത് ഓരോ ഹൃദയമിടിപ്പിലും എന്നേ ചേർത്തു വെച്ചത്.

ഒഴിവ് ഇല്ലാതെ പരസ്പരം തല്ലു കൂടുന്ന കുസൃതിയും വാശിയും നിറഞ്ഞാ പകലുകളും രാത്രികളും 

ബൈക്കിൽ ഒട്ടിയിരുന്നു കണ്ട 

കാടും കടലും മഴയും മലകളും നിലാവും സൂര്യ സ്തമായങ്ങളുമെല്ലാം ഓർമ്മയിൽ വസന്തം തീർക്കുന്നുണ്ട്.


   പെട്ടെന്നു ഒരുനാൾ ഞങ്ങൾക്ക് ഇടയിലേക്ക് അവൾ കടന്നു വന്നു ശ്രുതി.

കോളേജ് മാറി വന്ന ശ്രുതിക്ക് ഹരി എന്തിനും ഏതിനും വേണമായിരുന്നു..ഹരിക്ക് അവളോടും വല്ലാതൊരു അടുപ്പമായിരുന്നു.

പിന്നെ അങ്ങോട്ട് സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു…


  ഹരി ശ്രുതിയോട് 

 സംസാരിച്ചാൽ…ശ്രുതിയെ നോക്കിയാൽ…

ഒന്ന് ചിരിച്ചാൽ….

ഒക്കെ ഞാൻ വഴക്കിടും. അപ്പോഴൊക്കെ ഹരി എന്റെ മുഖത്തു നോക്കി കണ്ണു ചിമ്മി കാണിച്ചു ചിരിക്കും.


 ഹരിയൊന്നു പിണങ്ങിയാൽ…

ഒന്ന് മിണ്ടാതിരുന്നാൽ…

ശ്വാസം മുട്ടും പോലാരുന്ന ഞാൻ പിന്നെങ്ങനെയാണ് എന്ന് അറിയില്ല പിജി കഴിഞ്ഞപ്പോൾ തന്നെ വിദേശത്തേക്ക് പോയത്.

 ശ്രുതിയുടെ 

 പേരിൽ വഴക്കിട്ടതും അകന്നതും ഒക്കെ ഞാനാണ്. കാണാൻ പല തവണ ശ്രമിച്ച ഹരിയെ ഞാൻ മനഃപൂർവം ഒഴിവാക്കി. എല്ലാത്തിനും കാരണം എന്റെ വാശി മാത്രമായിരുന്നു.


  എങ്കിലും മനസ്സിൽ ഹരി മാത്രമായിരുന്നു.

ഇന്നവൻ ഞങ്ങൾ പഠിച്ച കോളേജിലെ തന്നെ അധ്യാപകനാണ്.. 

ഒരാഴ്ച മുൻപാണ് അപ്രതീക്ഷിതമായി എന്റെ മെയിലിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടത് പഴയ കോളേജ് ഫ്രണ്ട്സ് എല്ലാവരും ചേർന്നു ഒരു മീറ്റ് അപ്പ്‌ വെച്ചിട്ടുണ്ട്. എന്തായാലും വരണമെന്ന്.

പോകണോ വേണ്ടയോ...

മനസ്സിൽ ഒരു വടം വലി നടന്നു.. അവസാനം പോകാൻ തന്നെ തീരുമാനിച്ചു..എമർജൻസി ലീവ് എടുത്തു ഞാൻ നാട്ടിലേക്ക് മടങ്ങി..


   കാറിൽ നിന്നും ഇറങ്ങി കോളേജ് വരാന്തയിലൂടെ നടന്നു..

ഒന്നിനും മാറ്റം വന്നിട്ടില്ല..

നമ്മൾ ഇറങ്ങി പോയാലും ചിലതൊക്കെ ഇവിടെ ബാക്കി കാണുമെന്നു അവസാന ക്ലാസ്സിൽ വെച്ചു ആരോ പറഞ്ഞത് ഓർമ്മ വരുന്നു.

മുൻപിലേക്ക് പുഞ്ചിരിച്ചു കൊണ്ടു കടന്നു വന്ന കൂട്ടുകാരികൾക്ക് മാറ്റങ്ങൾ വന്നു..

എല്ലാവരും എത്തിയിരുന്നു. അവർക്ക് ഇടയിൽ എന്റെ കണ്ണുകൾ ഒരാളെ മാത്രം തിരഞ്ഞു കൊണ്ടിരുന്നു. ഹരിയെ കാണുന്നില്ല....

ഇനി വരില്ലേ....

ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു.

ഹരിയെ പ്രേതീക്ഷിച്ചു വരാന്തയിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഉടക്കി നിന്നത് ശ്രുതിയുടെ മുഖത്തേക്ക് ആയിരുന്നു.

പുഞ്ചിരിച്ചു കൊണ്ട് ശ്രുതി എന്റെ അടുത്തേക്ക് വന്നു.


" ഹായ് നിഹാ..

എവിടെയായിരുന്നു....

ഒരു കോൺടാക്റ്റും ഇല്ലല്ലോ....

ഞങ്ങളെയൊക്കെ മറന്നു പോയോ.... "


ഒന്നും പറയാനാവാതെ നിശ്ചലയായി ഞാൻ നിന്നു…

കാരണം എന്റെ കണ്ണുകൾ ശ്രുതിയുടെ കൈ വിരലിൽ കോർത്തു പിടിച്ച രണ്ടു വയസുക്കാരിയിൽ ആയിരുന്നു..

കുശലം മറ്റുള്ളവരോട് പറഞ്ഞു ശ്രുതി നടന്നു നീങ്ങുമ്പോഴും ഞാൻ നിറകണ്ണുകളുമായി അനങ്ങാതെ നിന്നു…


എന്റെ ഹരിയുടെ ഭാര്യയാണോ.... ശ്രുതി..

ആ കുട്ടി ഹരിയുടെ കുഞ്ഞാണോ....

അതിനു ശേഷം ഭ്രാന്തുപിടിച്ച പോലായിരുന്നു…

തൊണ്ടയിൽ ശ്വാസം നിന്നു പോയത് പോലെ....

കണ്ണടച്ചാൽ ഹരിയുടെ മുഖം മനസിലേക്ക് തെളിഞ്ഞു വരുന്നു.


. ആളൊഴിഞ്ഞ ഒരു കോണിലേക്ക് മാറി നിന്നു.


ഹരി മറ്റൊരാൾക്ക്‌ സ്വന്തമായിരിക്കുന്നു..

എന്റെ കാത്തിരിപ്പ് വെറുതെ ആണോ..

അറിയില്ല ചിലപ്പോൾ ഞാനീ ജീവിതം…… ഹരിയില്ലാതെ ഞാനെങ്ങനെ……


ഓരോരുത്തരായി വന്നു പരിചയപെടുത്താൻ ഉള്ള സമയമായി. എന്റെ മുൻപിൽ ഇരിപ്പടത്തിൽ നിന്നവർ എന്റെ കാഴ്ചയെ മറച്ചു. ഒരു കണക്കിന് അത് നന്നായി ആ കാഴ്ച കണ്ടാൽ ചിലപ്പോൾ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും.ശ്രുതിയുടെ ഭർത്താവ് ആണ് ഹരിയെന്ന് അറിയുന്ന നിമിഷം ഞാൻ തകർന്നു പോവും...

ഇനി ഹരി എന്റേതെന്നു പറയാൻ എനിക്ക് ആവില്ല..


ഉയർന്നു കരഘോഷങ്ങൾ എന്റെ മനസിനെ തകർത്തു…..


നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പോവാനായി തിരിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി…

തൊട്ടു പിന്നിൽ ഹരി..


ഹരി …… ഇവിടെ…… 


മറുപടി പറഞ്ഞത് അടുത്തേക്ക് വന്ന ശ്രുതിയാണ്..


  " നിന്റെ ഹരി ഇവിടെ തന്നെയുണ്ട്. ഞാൻ ഹരിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളാണ്. ഞങ്ങൾ ചെറുപ്പം മുതലേ കളി കൂട്ടുകാരാണ്.


നിഹാ മനസിൽ വിചാരിച്ചു വെച്ചിരിക്കുന്ന ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല..

എന്റെ വിവാഹം കഴിഞ്ഞു ഞാൻ ഹസ്ബന്റ് കു‌ടെ എബോർഡ് ആണ്.."


ഇത്രയും പറഞ്ഞു ശ്രുതി നടന്നു നീങ്ങി…


ഹരിയുടെ മുഖത്തേക്ക് നോക്കാനാവാതെ കുനിഞ്ഞ ശിരസ്സുമായി ഞാൻ നിന്നു….


ഹരിയെന്നെ ചേർത്തു നിർത്തി. വിരൽത്തുമ്പുകൊണ്ട് എന്റെ മുഖം പിടിച്ചുയർത്തി…..


 "നിഹാ നിനക്ക് തോന്നുന്നുണ്ടോ നിനക്ക് പകരമായി എന്റെ ജീവിതത്തിൽ മറ്റൊരാൾ വരുമെന്ന്….?

ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും നിന്റെ സ്ഥാനത്തു മറ്റൊരാൾ ഉണ്ടാവില്ല…..

ഞാൻ പ്രണയിച്ചത് മുഴുവൻ നിന്നെ മാത്രമല്ലേ... നിന്നെ മാത്രം......"


ഹരിയത് പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് ഞാനാ നെഞ്ചിലേക്ക് വീണു…



Rate this content
Log in

Similar malayalam story from Romance