ചിന്തകൾ
ചിന്തകൾ
DQ ന്റെ സിനിമ ചാർളി കണ്ടത് മുതൽ അൽ സൈക്കോ ആയ ഞാൻ ചിന്തിക്കുന്ന ഒരു കാര്യം ഉണ്ട്. എന്താണെന്ന് അറിയോ... " " എന്റെ മരണം ".
ആ സിനിമയിൽ DQ ചെയ്തത് പോലെ പേപ്പറിൽ ഒരു ചരമ കോളത്തിൽ ഫോട്ടോ ഒക്കെ കൊടുത്ത് നാട്ടുകാരെ അറിയിക്കണം എന്നൊക്കെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ഞാൻ കാരണം ഇപ്പൊ തന്നെ വീട്ടുകാർ അത്യാവശ്യം അറിയപ്പെടുന്നുണ്ട് നാട്ടിൽ.
ഇനി അഥവാ പേപ്പറിൽ കൊടുത്താലും എന്റെ മരണം ഉറപ്പാ. വീട്ടുകാർ തല്ലി കൊല്ലുമെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്.
നിങ്ങൾ ആരെങ്കിലും വെറുതെ പോസ്റ്റ് അടിച്ചിരിക്കുമ്പോൾ സ്വന്തം മരണം ഓർത്തു കരയാറുണ്ടോ....?
പക്ഷേ ഞാൻ കരയാറുണ്ട്.
നോക്കണ്ട ഉണ്ണി അര പിരി പണ്ടേ ലൂസ് ആണ് എനിക്ക്..
ഇപ്പോഴും ഉള്ള ഒരു ആഗ്രഹം ആണ് ഞാൻ മരിച്ചാൽ എനിക്ക് ചുറ്റുമുള്ളവർ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന് അറിയാൻ..
ഒരിക്കൽ കൂട്ടുകാരി സുനുവിനോട്ചോദിച്ചപ്പോൾ എന്റെ മുഖത്തു കുറച്ചു നേരം നോക്കി നിന്നിട്ടു അവൾ പറഞ്ഞു..
" എടി...ഞാൻ പടക്കം പൊട്ടിച്ചു നിന്റെ മരണം ആഘോഷിക്കു "....ന്ന്.
ഈ ചോദ്യം ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ എന്നെ സ്നേഹത്തോടെ ചേർത്തു പിടിച്ചു കവിളിൽ ഒന്ന് പൊട്ടിച്ചു പറഞ്ഞു.
" ഈ മാതിരി എരണം കേട്ട വർത്താനം ഇനി പറഞ്ഞാൽ അന്റെ നാവ് ഞാൻ അരിയും" ന്ന്.
പണ്ടേ അമ്മ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ടൈപ്പ് ആണ്.
എന്നാലും ഞാൻ മരിച്ചാൽ അച്ഛൻ, അമ്മ, ഏട്ടന്മാർ, കൂട്ടുകാർ, തേച്ചു പോയ പഴയ കാമുകൻ വരുവോ...ആവോ.....
അച്ഛനും അമ്മയ്ക്കും നല്ല സങ്കടം ആവും.
ഏട്ടന്മാർ..... ആ...... അവർക്കും ഉണ്ടാവും സങ്കടം....
ഞാൻ ഇങ്ങനെ വെള്ള പുതച്ചു.. മൂക്കിൽ പഞ്ഞിയൊക്കെ വെച്ചു.
തലക്കൽ വിളക്കും കിണ്ടിയും ചന്ദനതിരിയും കത്തിച്ചു വെച്ചു.അങ്ങനെ കിടക്കും..
പഠിപ്പിക്കുന്ന സ്കൂളിൽ പൊതു ദർശനത്തിനു കുറച്ചു സമയം വെക്കോ ആവോ...
കരഞ്ഞു തളർന്നു അച്ഛൻ കോലായിൽ ഇരിക്കും. അമ്മ അകത്തു എന്നെ ഓർത്തു അലറി കരയും. ഏട്ടന്മാർ സങ്കടം കടിച്ചമർത്തി വീടിന്റെ ഏതെങ്കിലും ഭാഗത്തു നിൽക്കും.
ശോ...... ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു.
നാട്ടുകാരും കുടുംബക്കാരും എന്റെ മരണത്തിന്റെ പോസ്റ്റ്‌മാർട്ടം നടത്തും അതോർപ്പാ....
എനിക്ക് ഇനി അവിഹിതവും ജാര സന്തതിയും ഉണ്ടെന്നൊക്കെ പറഞ്ഞു പരത്തോ..
എല്ലാം കഴിഞ്ഞു എന്റെ ഫോൺ ഏങ്ങാനും ഏട്ടന്മാർക്ക് കിട്ടിയാൽ തീർന്നു
ഓ........ ആലോചിക്കാൻ പറ്റുന്നില്ല.
ഒരു മനുഷ്യൻ ഒരിക്കലും ചിന്തിക്കാതെ വഴിക്കളിലൂടെ കടന്നു പോയി വെറുതെ ഇരുന്നു ടെൻഷൻ അടിച്ചു കരയാൻ സക്കിർ ഭായിക്കു കഴിയുമോ....
പറ്റില്ല ഭായ്.....
ബട്ട് ഐ ക്യാൻ
ഈ കാളിന്ദിക്കു കഴിയും.....
