പുതിയ സൗഹൃദം
പുതിയ സൗഹൃദം
പ്രിയ ഡയറി,
ഇന്ന് 10 ആം തിയതി. ഇന്നലത്തെ മറുപടിയാൽ സങ്കടത്തിലിരുന്ന എനിക്ക് ഒരു പുതിയ സൗഹൃദം കിട്ടി. എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടേത്. ഇന്നലത്തെ മറുപടിയെ കുറിച്ചറിഞ്ഞ ആ ചേച്ചിക്ക് എന്നോട് ഒരുപാട് ഇഷ്ടം തോന്നി. ആ ചേച്ചി എൻറെ നമ്പർ ചോദിച്ചു, ഞാൻ കൊടുത്തു. രണ്ടു പേരും സംസാരിച്ചു. ഒരു നല്ല സുഹൃത്തിനെ കിട്ടി എന്ന് എനിക്ക് തോന്നി. കഷ്ടത്തിലൂടെ എനിക്ക് ഒരു സൗഹൃദം കിട്ടി. ജീവിതം ഇതുപോലെയാണ്. നമ്മെ ഇഷ്ടമില്ലാത്തവർ ഉണ്ടെങ്കിൽ നമ്മെ സ്നേഹിക്കുന്നവരും ഉണ്ടാവും ഈ ലോകത്ത് .