കാളിന്ദി 🔥

Comedy Others

4  

കാളിന്ദി 🔥

Comedy Others

പ്രിയപ്പെട്ടവൻ

പ്രിയപ്പെട്ടവൻ

1 min
413


   


പ്രിയപ്പെട്ടവനെ  


           നിന്നെ ഞാൻ മറന്നു പോയിരിക്കുന്നു. ചപ്പു ചവറുകൾക്കിടയിൽ നിന്നു ഇന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു.

രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഞാൻ നിന്നെ സ്വന്തമാക്കിയത്.

നിന്റെ സ്നേഹവും എപ്പോഴും ഉള്ള എന്നോടുള്ള നിന്റെ കരുതലും വെള്ളം കാണുമ്പോൾ ഉള്ള നിന്റെ കൊഞ്ചി കൊണ്ടുള്ള കുറുക്കലുമെല്ലാം ഞാനിന്ന് ഓർക്കുന്നു.


ഒരിക്കൽ സരളചേച്ചിന്റെ പൂവൻ കോഴി എന്നെ ഓടിച്ചപ്പോൾ നിന്നെ കൈയിൽ പിടിച്ചു ഞാൻ ഓടിയ ഓട്ടത്തെ കുറിച്ചു ഇന്നലെയും കൂടി സരളചേച്ചി പറഞ്ഞതെ ഉള്ളു.


കഴിഞ്ഞ മഴക്കാലത്തു നിന്നെയും ഇട്ട് വയൽക്കരയിലൂടെ നടന്നപ്പോൾ നീ എന്റെ വെള്ള ചുരിദാറിൽ സമ്മാനിച്ച ചെളി പൊട്ടുകൾ കണ്ടു അമ്മ വഴക്ക് പറഞ്ഞതിൽ കൈയും കണക്കും ഇല്ല.


കുന്നതമ്പലത്തിൽ പോയപ്പോൾ പുറത്തു അഴിച്ചു വെച്ച നിന്നെ കാണാതെ വന്നപ്പോൾ ഞാൻ എന്തു മാത്രം ടെൻഷനടിച്ചു. പിന്നെ നിന്നെ ആൽത്തറയിൽ വെച്ചു കണ്ടു കിട്ടിയപ്പോഴാണ് എനിക്ക് സമാധാനമായത്.


സഞ്ജുവിന്റെ നായ ഒരിക്കൽ നിന്നെ കടിച്ചെടുത്തു കൊണ്ടുപോയപ്പോൾ സഞ്ജുവിനെയും അവന്റെ നായയെയും വിളിച്ച ചീത്ത റെക്കോർഡ് ചെയ്തു വെച്ചത് ഇടക്കൊക്കെ നാട്ടുകാർക്ക് മുൻപിൽ അവൻ കേൾപ്പിക്കാറുണ്ട്.


 അങ്ങനെ അങ്ങനെ നിന്നെ ചുറ്റിപ്പറ്റി എന്തോരം സംഭവങ്ങൾ. എല്ലാം ഞാൻ മറന്നു പോയിരിക്കുന്നു.

നിന്നെ രാവിലെയും വൈകുന്നേരവും തേച്ചു മിനുക്കി സ്നേഹിക്കുന്നത് കണ്ടിട്ടു ഒരിക്കൽ അമ്മ പറഞ്ഞില്ലേ

" പൂജാ മുറിയിൽ കൊണ്ടു പോയി വെച്ചു വിളക്കും ചന്ദനത്തിരിയും കത്തിച്ചു വെച്ചോ " ന്ന്.. അതു നീ ഓർക്കുന്നുണ്ടോ..നീ ഓർക്കുന്നുണ്ടാവും ഞാൻ അല്ലെ എല്ലാം മറന്നു പോയത്.

   

എനിക്ക് സംശയമുണ്ട്. എനിക്കും നിനക്കും ഇടയിൽ വില്ലനായത് അമ്മയാണോയെന്ന്.

കല്ലിലും മുള്ളിലും ചെളിയിലും ഇട്ട് നടന്നു നിന്റെ ദേഹത്ത് ഒരുപാട് പോറലുകൾ ഉണ്ടാക്കി. പോരാഞ്ഞിട്ട് പാറ പുറത്തു ഉരസി നിന്റെ ഭംഗിയും കളഞ്ഞു.നിന്റെ കാര്യത്തിൽ ഞാൻ കുറച്ചും കൂടി ശ്രെദ്ധിക്കണമായിരുന്നു.

എല്ലാം എന്റെ തെറ്റാണു. നീ എന്നോട് ക്ഷമിക്കണം..

    





Rate this content
Log in

Similar malayalam story from Comedy