STORYMIRROR

Binu R

Abstract

3  

Binu R

Abstract

വരൾച്ച

വരൾച്ച

1 min
199


അകലെ നീലവിഹായസ്സിൽ

മേഘജാലങ്ങൾ കണക്കേ,

മഞ്ഞിൻ പരവതാനിയിൽ 

തട്ടി പ്രഭാതകിരണങ്ങൾ

നിഴലനക്കങ്ങളായ്

തഴുകി ഉയരവേ,തണുപ്പ്

അസഹ്യമായ്നിറയുന്നു..


ചിന്തകളെല്ലാം മയക്കങ്ങളായ് 

തണുത്തുമരച്ചു

പുതപ്പിനുള്ളിൽ കിടക്കവേ,

എന്നോ മഹാമാരിയായ്

പെയ്തുതോർന്ന മഴയുടെ

നിദ്രയെ കാണാതെ,

ഭൂമിയും വരണ്ട മനസ്സുകൾപോൽ

നിർജീവമായ് കിടന്നുറങ്ങുന്നൂ…


മൺമറഞ്ഞുപോയവർ 

നല്ല മനസ്സുകൾ

വെറുമൊരോർമയായി

തപ്തനിശ്വാസങ്ങളിലമരവേ,

കണ്ണുനീർജാലങ്ങളെല്ലാം

മണലെടുത്തു വറ്റിയപുഴകളായ്

കവിളുകളിൽ വരകൾപോൽ

തീർന്നിടുന്നു….



Rate this content
Log in

Similar malayalam poem from Abstract