വികാരവിചാരങ്ങൾ
വികാരവിചാരങ്ങൾ


നല്ലതേ കേൾക്കാവൂ,
നല്ലതേ പറയാവൂ,
നല്ലതുമാത്രമേ ചിന്തിച്ചിടാവൂ...
കേൾക്കുന്നതൊക്കെയും സത്യമല്ലെന്നറിയുക
കേൾക്കേണ്ട സത്യത്തെ തിരിച്ചറിഞ്ഞീടുക.
സത്യവും മിഥ്യയും ഇടകലർത്തീടാതെ സത്യത്തിൽ എന്നും വിശ്വസിച്ചീടുക.
പറയുന്നതൊക്കെയും ശരിയാകണമെന്നില്ല, പറയുന്നതിൽ ശരിയെ തിരിച്ചറിഞ്ഞീടുക.
ശരിയെ തെറ്റുമായ് ഇടകലർത്തീടാതെ മുറുകെപിടിക്കുക ശരിയേ നിൻ ഉള്ളത്തിൽ.
ചിന്തകളൊക്കെയും നല്ലതാവണമെന്നില്ല
നൽ ചിന്തകളൊക്കെയും തിരിച്ചറിഞ്ഞീടുക.
ചിന്തിച്ചു ചിന്തിച്ചു അവശരായീടും മുൻപേ
നന്മകൾ ചിന്തിച്ചീടുക നിങ്ങൾ ഉള്ളത്തിലെന്നും.