സഞ്ചാരി
സഞ്ചാരി
രണ്ട് കവചങ്ങളുടെ പ്രതിക്ഷയിൽ ദീർഘദൂരം സഞ്ചരിച്ച് ദിനങ്ങൾ ...
ഭൂപടത്തിന്റെ വേഷം സ്വീകരിച്ച് അവർ ലക്ഷ്യങ്ങൾ ദർശിപ്പിച്ചു ...
ഓരോ മാരിയിലുടെ സ്വയം ശുദ്ധികരിച്ചു ...
വേനൽ യാത്രയിൽ അധ്വാനത്തിന്റെ ഹരിശ്രി ഞാൻ ആരംഭിച്ചു
സ്ഥിരമായി ഒപ്പം സഞ്ചരിച്ച ആ കവചങ്ങൾ സ്വന്തത്രമായി സഞ്ചരിക്കാൻ ഈ പുതുമുഖത്തെ അനുഭവത്തിന്റെ ശാലയിൽ പ്രവേശിച്ചു
പ്രതിരോധത്തിന്റെ ഓരോ വലയങ്ങൾ ഭേദിച്ചു ഞാൻ ഏക സഞ്ചാരിയായി പരിവർത്തിച്ചു ...
മനസ്സിൽ ലക്ഷ്യങ്ങൾ വർദ്ധിപ്പിച്ചു ഓരോ കാലഘട്ടത്തിൽ ...
പക്ഷേ എന്റെ ലക്ഷ്യങ്ങളെ സഞ്ചരിക്കാൻ ഞാൻ ഭൂപടത്തിന്റെ വേഷം ധരിക്കാൻ സ്ഥിരമായ അനുഭവങ്ങൾ അന്വേഷിച്ചു ...
സമത്വത്തിന്റെ വാഹനത്തിൽ പ്രവേശിച്ചു അനുഭവങ്ങൾ ഗ്രഹിക്കാൻ ...
അറിവ്, സഞ്ചാരികൾ, ഭാവിയിലെ ഭൂപടങ്ങൾ, ഭവനത്തിലെ വിളക്കുകൾ എന്നിവ സംയോജിച്ച് ആ സമൂഹത്തെ വീക്ഷിച്ചു...
ആഹാരത്തിന്റെ ഉറവിടങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ...
പക്ഷേ, ആ സമൂഹത്തിന്റെ സഞ്ചാരം ദിർഘനാളായി ...
ചെറിയ പൂക്കളിൽ ഭയത്തിന്റെ മുഖമാണ് ...
പഴകിയ ഓരോ യന്ത്രങ്ങൾ വിവിധ കിളി കൂടാരത്തിൽ ജീവിക്കുന്നു ...
അനുഭവങ്ങൾ ഭോജനത്തോടെ സ്വീകരിച്ചു ഞാൻ സ്ഥിരം സഞ്ചാരിയായി
ജനിച്ചു വളർന്ന് ഈ അമ്മയെ സംരക്ഷിക്കാൻ ഞാൻ കവചത്തിന്റെ കുപ്പായം ധരിച്ചു
ഈ സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടി ഞാൻ വിശ്രമില്ലാതെ ജീവിക്കുന്നു.
ആഘോഷങ്ങളിൽ അതിരുകൾ ഭേദിച്ചു മുന്നോട് സഞ്ചരിക്കുന്നവർ
ഒരു നിമിഷം നിങ്ങളുടെ മനസ്സിൽ സ്മരിക്കുക ...
ഈ നിമിഷവും ഞാൻ വിശ്രമില്ലാത്തെ മുന്നോട് സഞ്ചരിക്കുന്നു
ഒരു സഞ്ചാരി
