STORYMIRROR

Sreedevi P

Drama

2  

Sreedevi P

Drama

സഹോദരങ്ങൾ

സഹോദരങ്ങൾ

1 min
298

ഉണ്ടെനിക്കു സ്നേഹ സമ്പന്നരായ സഹോദരങ്ങൾ,

പുറത്തേക്കൊരു ബന്ധവുമില്ലാതെ

അവശയായ് ഞാൻ കട്ടിലിൽ കിടക്കുമ്പോൾ,

അവരുടെ ഫോൺ കോളുകൾ എനിക്കാശ്വാസമായ്.

ഇടയ്ക്കിടെ വന്നെൻ കുശലങ്ങളന്വേഷിക്കുമ്പോൾ,

എൻ മനം സന്തോഷമയമായ്മാറി.


മനസ്സൊന്നു തുറന്നു പറഞ്ഞീടുവാൻ,

ചിട്ട വട്ടങ്ങളില്ലാതെ പെരുമാറുവാൻ,

അവരുടെയത്ര സ്നേഹിക്കുന്നവരാരുണ്ടീ ലോകത്തിൽ--

കൂട്ടുകാരും, സഹോദരരുമായവർ വർത്തിക്കുമ്പോൾ,

പിന്നെ എന്തുണ്ടെനിക്കിതിന്മേലെ മഹാഭാഗ്യം!


Rate this content
Log in

Similar malayalam poem from Drama