STORYMIRROR

Arjun K P

Romance

3  

Arjun K P

Romance

പ്രണയത്തിൻ നാളുകൾ

പ്രണയത്തിൻ നാളുകൾ

1 min
455

മധുര മധുര മൊഴികളായ്

ഉദയമുണരും നേരമെൻ

പ്രണയജാലകം തുറന്നു

അരികിലായണഞ്ഞു നീ...


നിന്റെ വേരുകൾ പടർന്നു

ചുംബനങ്ങളേകിയെൻ

തളിരണിഞ്ഞ ചില്ലകൾ

അഴകുലഞ്ഞു നിന്നുവോ...


ഓർമ്മകളിൽ പൂത്തു നീ

താരകമായ് തെളിയവേ

നിന്നിലൊന്നലിഞ്ഞിടാൻ

മഴവിരലാൽ തൊട്ടു ഞാൻ...


നിന്റെ മൗനരാഗമെൻ

തന്ത്രികൾ തലോടവേ

വിടരുവാൻ വിതുമ്പിടും

ഹൃദയമൊന്നു പുൽകിയോ...


Rate this content
Log in

Similar malayalam poem from Romance