പ്രണയം
പ്രണയം


ആദ്യമായി മനസ്സിൽ പൂവിട്ടമോഹം
അറിഞ്ഞിരുന്നില്ല ഞാൻ എന്റെ
പ്രണയം ഇത്ര തീവ്രമാണെന്ന്
ഉഗ്രമാം തീജ്വാല പോലെ ആളി -
പടരുന്നതാണ് എന്റെ പ്രണയം
ഒരിക്കലും നശിക്കാത്ത ദിവ്യാനു -
ഭൂതിയാണ് എനിക്ക് നിന്റെ സ്നേഹം
പക്ഷെ.................................................
നൂൽ അഴിഞ്ഞ പട്ടം പോലെയാണ്
ഇന്ന് എന്റെ പ്രണയം...
അടുക്കുവാൻ ശ്രമിക്കുന്തോറും
അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി
ഇനി എന്ന് തളിരിടും നമ്മുടെ സ്നേഹം??