STORYMIRROR

Sreedevi P

Drama Romance

3  

Sreedevi P

Drama Romance

പ്രേമം

പ്രേമം

1 min
240

കോളേജിൽ വരുന്നൊരു പ്രേമകുമാരി.

പ്രേമനാം എന്നോടുള്ളൊരു പ്രേമം,

അവളുടെ കണ്ണിൽ തിളങ്ങി മിന്നി.              

എന്നെ അടുത്തു കണ്ടാൽ, ഓടിയകലും,

ദൂരെപോയി എന്നെ നിർവൃതിയോടെ നോക്കി നില്കുമവൾ. 


ഞാൻ അവളോടൊപ്പം ചെന്ന് അവളെ-

ആകർഷിത പുളകിതയാക്കി.

ദിവസങ്ങളങ്ങനെ നീങ്ങിയപ്പോൾ,

ഞങ്ങളുടെ പ്രേമം വിടർന്നു പൊങ്ങി.


ഐസ്ക്രീമും, കുൾഫിയും കഴിച്ചങ്ങനെ-

പ്രേമ ലയത്തിൽ ആടി പാടി രസിച്ചിടുമ്പോൾ,

ഞങ്ങളെ കൊതിയോടെ നോക്കി നില്ക്കും കോളേജ് ലോകം.

ഞങ്ങളുടെ പ്രേമം സമുദ്രത്തിലൂടെ കുതിച്ചു നീന്തിടുമ്പോൾ,

ഓടിയെത്തി സ്നേഹ ഭാഷയുടെ പ്രതീകമായ്, വാലന്റൈൻസ് ഡേ!


ചുവന്ന റോസാ പൂക്കൾ പരസ്പരം കൊടുത്ത്,

സമ്മാനങ്ങൾ പലതും കൈമാറി,

വാലന്റൈൻസ് ഡേ പ്രേമനും, പ്രേമകുമാരിയും-

ഒരു പ്രേമോത്സവമാക്കി.



Rate this content
Log in

Similar malayalam poem from Drama