STORYMIRROR

Sandra C George

Drama Inspirational

3  

Sandra C George

Drama Inspirational

പെഡൽ

പെഡൽ

1 min
216

ഒരു കഥയുമില്ലാത്തവനെന്നാലും

കഥയുണ്ടെന്നകതാരിൽ നിനക്കേകുവാൻ 

തളർന്നുപോയെങ്കിൽ ക്ഷണിക്കുന്നു 

നിൻ അക്ഷികൾ എൻ നേർക്കതായി 

കാൺക കൺ‌തുറന്നു കാൺക 


ചവിട്ടപ്പെടുമെൻ ജീവിതയാത്ര 

നിൻ കാൽക്കൽ അമരുന്ന നേരത്തും 

നിന്നെ മുന്നോട്ട് നയിക്കുവാൻ 

കഴിയുമീ ജന്മം ഭാഗ്യമുള്ളതല്ലയോ 


മുന്നോട്ടല്ല, പിന്നോട്ടെന്നാലും ചവിട്ടുകിൽ 

ഓർക്കുക നിൻ യാത്ര മുന്നോട്ടെന്ന് 

കാലനെ കാണുകിൽ സഖിയെ കാണുകിൽ 

ലക്ഷ്യമതു കാണുകിലും നിൻ പാദങ്ങൾ 


ചവിട്ടുക എൻ നെഞ്ചത്തുതന്നെയല്ലയോ 

പരാതിയില്ലെനിക്കിന്ന് വേദനിച്ചാലും 

മുന്നോട്ട്, ലക്ഷ്യം കാത്തിരിപ്പു നിനക്കായി.


Rate this content
Log in

Similar malayalam poem from Drama