STORYMIRROR

Binu R

Abstract

3  

Binu R

Abstract

പാദമുദ്രകൾ

പാദമുദ്രകൾ

1 min
247


നനഞ്ഞ മണൽത്തരികളിൽ

നനുത്ത് അമരുന്നപാദം

തന്നുപോകുന്നൂ കുറേ തപിപ്പിക്കുന്ന

കുഞ്ഞോർമ്മകൾ


വീണ്ടുമാർത്തലക്കും തിരകൾ വന്നു

മായ്ച്ചുപോകുന്നതിൻ

മുമ്പ് അതർത്തോർത്തെടുക്കാം


ഗഗനച്ചാരികളാം ശത്രുക്കളാകും 

വൈറസ്സെന്ന അതിഭീകരരെയെല്ലാം

തടുത്തുനിറുത്തുവാനും


തുരത്തിയോടിച്ചീടാനും

നോയമ്പ്‌നോറ്റിരുന്ന മഹാത്മാക്കൾ

ആയുർവേദസമന്മാർ 


സമരത്തീച്ചൂളയിൽ മാറുപിളർന്നവർ

അരയുംതലയും മുറുക്കി

പടവെട്ടീടുന്നവർ


അതികായൻമാരാകും

കുഞ്ഞാലിമരയ്ക്കാർമാർ

വേലുത്തമ്പിദളവമാർ 


വന്നുപിറന്നൊരിടമീ മണ്ണിൻ

മുക്തിക്കായ്കാണാ-

ചെപ്പിലൊളിച്ചുകടക്കവേ,


ചില രാപ്പാടികളാർത്തു

കരയവേ,

തന്നാലായതും കാൽപ്പാടുകൾ


പാദമുദ്രകളായ് ഭൂമിയിലവശേഷിപ്പിച്ചു

കടന്നുപോയവർ

ജന്മശിഷ്ടമായി നമുക്കു നൽകിപ്പോയവർ



വീരശൂരരാകും പിതൃക്കൾ

നാമാവലികളെല്ലാം പര്യായമായ്

നൽകിയപ്പോയവർ...

     


Rate this content
Log in

Similar malayalam poem from Abstract