STORYMIRROR

Sruthy Karthikeyan

Drama Tragedy

3  

Sruthy Karthikeyan

Drama Tragedy

ഓർമയുടെ തീരത്ത്

ഓർമയുടെ തീരത്ത്

1 min
173

കലാലയ അങ്കണത്തിലെത്തിയപ്പോൾ          

അന്ധകാരം നീങ്ങി ശുദ്ധിയാർജിച്ച           

പരിശുദ്ധനായി ഞാൻ നിലകൊണ്ടു.           

പൂത്തുലഞ്ഞ വൃക്ഷ ശാഖകളിൽ നിന്നും           

 കോകിലനാദം ചെവികളിൽ അലയടിതീർത്തു.        

 ഇടവഴികളിൽ നടന്നുനീങ്ങവെ               

ഗുരുസാന്നിദ്ധ്യം ഞാൻ തൊട്ടറിഞ്ഞു.          

 മാതാ പിതാ ഗുരുദൈവം എന്നു                  

ഞാൻ പഠിച്ചയെൻ വിദ്യാലയം.               

ഗുരുക്കളെ മനസ്സാവന്ദനമേകി.                 

അഴലിൻ ചുമടിനാൽ എൻ  മനമാകെ           

ജഡശിലയെപോൽ നിലകൊണ്ടു.             

മുല്ലപ്പൂമണമുള്ള പ്രിയസഖിതൻ               

നോട്ടമെൻ മനതാരിൽ നിറഞ്ഞുനിന്നു.           

വാതോരാതെയുള്ള നിൻ സ്വരമാധുര്യവും,      

 ഇണക്കവും പിണക്കവും ഇടതീർത്ത           

ആ സുന്ദരനിമിഷങ്ങൾ..                  

ആയുസ്സുകുറഞ്ഞ സന്തോഷതീരത്ത്           

ഇടിമിന്നലേറ്റവനെപോൽ ഏകനായ്           

മാറിയ നിമിഷം അഗ്നിമഴയായി പെയ്തിറങ്ങി.     

മഹാവ്യാധി പകർന്നിട്ടും ഒരു വാക്കു പറയാതെ        

പുഞ്ചിരിതൂകിയ ശ്രീവദനം…                 

രക്തവർണമായെൻ കൈകളിൽ വീഴവെ        

സ്തബദനായി താങ്ങി ഞാനവളെ,            

ഇനിയും വരാത്തലോകത്തേക്ക് നീ പോയപ്പോൾ,  

മറക്കാത്ത ഓർമകളിലും എൻ ജീവിതത്തിലും   

സഖി നീ മാത്രം.                         


Rate this content
Log in

Similar malayalam poem from Drama