STORYMIRROR

Sandra C George

Drama Tragedy

3  

Sandra C George

Drama Tragedy

ഞാൻ ഉറങ്ങി

ഞാൻ ഉറങ്ങി

1 min
254

സ്വപ്നങ്ങളുടെ കുത്തി നോവിക്കുന്ന ശല്യമില്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, 

ഭൂതകാലത്തിന്റെ മുറിവുകൾ ഓർക്കാതെ ഇന്നലെ ഞാൻ ഉറങ്ങി, 

ഭാവിയെകുറിച്ചാശങ്ക ഒട്ടുമില്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, 

കണ്ണീരിന്റെ ഉപ്പുരസം രുചിക്കാതെ ഇന്നലെ ഞാൻ ഉറങ്ങി, 


സന്തോഷങ്ങളുടെ മായാലോകത്ത്‌ മുഴുകാതെ ഇന്നലെ ഞാൻ ഉറങ്ങി, 

തലയിന്മേൽ ചുമക്കാൻ പഠനഭാരം തീരെ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, 

സ്നേഹത്തിന്റെ വീർപ്പുമുട്ടലുകൾ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, 

ഇനി ഉണരേണ്ടതില്ലാത്തപോൽ ഇന്നലെ ഞാൻ ഉറങ്ങി.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Drama