STORYMIRROR

Udayachandran C P

Abstract

3  

Udayachandran C P

Abstract

നാണവും കേടും

നാണവും കേടും

1 min
223

ചില മരങ്ങൾ അങ്ങിനെയാണ്.

പൊടിച്ചുവളർന്ന് വടവൃക്ഷമായങ്ങിനെ നിൽക്കും,

താങ്ങായും തണലായും.

നാണമില്ലാത്തവന്റെ ആസനത്തിലായതുകൊണ്ടതിനെ 

താലോലിക്കാനും, പുകഴ്ത്താനും 

ആൾക്കാരും കൂടും.


എന്റെ ആസനത്തിൽ 

ഞാൻ നിത്യവും 

തിരിഞ്ഞും വളഞ്ഞും നോക്കാറുണ്ട്.

മരം പോയി, ഒരു പുല്ലു പോലും മുളക്കുന്നില്ലല്ലോ 

എന്ന നാണക്കേടെന്റെ മനസ്സിന്റെ 

താളം കെടുത്തുന്നു.


നാണമില്ലാത്തവർ ഈ ലോകത്തിന്റെ ഐശ്വര്യം!

ഈ ഉലകം അവരുടേതാണ്.

അവരുടേത് മാത്രം!


Rate this content
Log in

Similar malayalam poem from Abstract