മരുഭൂമിയുടെ സംഗീതം
മരുഭൂമിയുടെ സംഗീതം
മരുഭൂമിയുടെ സംഗീതം
മണൽക്കാറ്റിന്റെ ചൂടാണ്
ചൂടിന് ഒരു താളം ഉണ്ട്
ചിലപ്പോൾ വിശപ്പിന്റെ
ചിലപ്പോൾ വിയർപ്പിന്റെ
അതുമല്ലെങ്കിൽ ജീവന്റെ
ചില നേരം മൂളിപാട്ട്
ചിലപ്പോൾ ശുദ്ധ സംഗീതം
അതുമല്ലെങ്കിൽ വിലാപകാവ്യം ..
എവിടെയും കേൾക്കാം
ഒരുപോലെ ശബ്ദതരംഗങ്ങൾ
പൂർണ്ണതതേടും മനസ്സിന്റെ
അന്വേഷണ ഭാവങ്ങൾ
ഹൃദയം നിറഞ്ഞു കവിഞ്ഞു
തേടുന്ന സാന്ത്വന താരാട്ടുപാട്ടുകൾ
മരുഭൂമിയുടെ സംഗീതം
മനസ്സിന്റെ
ഉയിരിന്റെ സംഗീതമാണ് ..
