മിഴികൾ
മിഴികൾ


നിറങ്ങൾ പലതുണ്ടെങ്കിലും മിഴിയേ
നിന്നാൽ കാണുന്നു ഞാൻ അതെല്ലാം
പൂവിൻറെ വർണ്ണം, പൂമ്പാറ്റയുടെ വർണ്ണം
പുല്ലിൽ കളിക്കുന്ന പുൽച്ചാടിയുടെ വർണ്ണം
പുഞ്ചിരി തൂവുന്ന പുന്നാര കുഞ്ഞിനെ
കാണാൻ കഴിയുന്ന ജന്മഭാഗ്യത്തെ
സമ്മാനിച്ചത് നീയെൻ മിഴിയേ
ആനന്ദത്തിലും വേദനയിലും നീ
ഒരുപോലെ നിറയുന്നു അതെന്തേ
കണ്ണടച്ചാൽ എല്ലാം മറഞ്ഞു പോയി
ആ നിമിഷം താനേ നിന്നെ ഓർത്തേൻ...