STORYMIRROR

Binu R

Abstract

3  

Binu R

Abstract

കവിത:കലികാലം.രചന: ബിനു.ആർ.

കവിത:കലികാലം.രചന: ബിനു.ആർ.

1 min
325

സ്വപ്നങ്ങളെല്ലാം വിടർന്നു

നിന്നുചിരിക്കുന്നൂ

സ്വാതന്ത്രമായ് പറന്നു

നടക്കാനൊരിടം കണ്ടുകൊണ്ട്..


ആലോലമാടുന്ന

നൂപുരസഞ്ചയങ്ങൾ

ആകാശത്തോളമുയർന്നു

രാരീരം പാടീടുന്നു...


പെട്ടന്നമ്പേമറഞ്ഞീടുന്നൂ

വർണ്ണപ്രപഞ്ചമെല്ലാം

ഞെട്ടറ്റുവീഴുമൊരു പനിനീർ

പുഷ്പമെന്നപോലെ!


കല്പിതനായ് നിൽക്കുന്നൂ

പ്രപഞ്ചോൽപ്പത്തികളെല്ലാം

കൽമഷിതനാക്കീടുന്നൂ

മാനുഷമാനസങ്ങളെല്ലാം!


ഉറക്കം വീണുകിടക്കുന്നു,

ചന്ദ്രഹാസമേറ്റ

പക്ഷങ്ങളറ്റ് അവനിയിൽ വീണ

ജഡായൂവിനെപോലെ 


വജ്രകീലം ശ്യാമാംബരത്തിൽ

മിന്നിപ്പൊലിയുന്നൂ

വിജ്രംഭിക്കുന്ന പ്രകാശത്തിൻ

കണികപോലെ!


മച്ചകത്തിൽ തേങ്ങായെടു

ത്തെറിയുന്നപോൽ

ഉരുണ്ടുരുണ്ടു

ദുന്ദുഭി നാദങ്ങൾ


ഭൂമീദേവിയെ

ചകിതയാക്കുന്നു,

കലികാലത്തിൻ

ഭയപ്പെടുത്തും

മായാമരീചികളാൽ!

    


Rate this content
Log in

Similar malayalam poem from Abstract