STORYMIRROR

Sreedevi P

Drama Inspirational

3  

Sreedevi P

Drama Inspirational

ജീവിതം

ജീവിതം

1 min
782

വെളുപ്പിനുണർന്നെഴുന്നേല്കണം

വന്ദിച്ചീടണം ഭഗവാൻ, ഭഗവതിയെ.

മരങ്ങളും, ചെടികളും, പുൽ പടർപ്പുമുള്ള

ഈ ഭൂമീദേവിയെ കണി കാണണം.

സൂര്യ നമസ്കാരം ചെയ്യണം.


പുതിയൊരുണർവ്വെത്തീടും നമ്മളിലപ്പോൾ.

പിന്നെ തുടരാം ജോലി തുടരാം,

നമുക്കിരുട്ടുവോളം.


ഇടക്കിടെ കുടുംബത്തോടൊത്തു രസിച്ചും,

ലോകത്തിലിറങ്ങി നടന്നും,

നമ്മൾ മുന്നോട്ടു മുന്നോട്ട്.


ഒഴുകട്ടെ ജീവതമങ്ങനെയൊഴുകട്ടെ,

ഒഴുകിയൊഴുകി തുടിക്കട്ടെ പാരിൽ.


Rate this content
Log in

Similar malayalam poem from Drama