STORYMIRROR

Binu R

Tragedy

3  

Binu R

Tragedy

ചൂത്

ചൂത്

1 min
829


കളിത്തട്ടിൽപലവുരുതിരിഞ്ഞു-

മ്മറിഞ്ഞുമ്മുരുണ്ടും പിരണ്ടും

കരുക്കൾ വീഴവേ,താഴെത്തട്ടിലിരിക്കും

കാവലാളിൻ പ്രകമ്പനങ്ങൾ കേൾക്കാം


ആർപ്പുവിളികളാൽ കോരിത്തരിപ്പോടെ..

മായക്കാഴ്ചകളാകും മോഹങ്ങളെല്ലാം

ആനന്ദത്തുന്ദിലമാടും ചിലപ്പോൾ,


എല്ലാം കൈവിട്ടുതീരുന്നതിന്മുമ്പേ

മനക്കോട്ടകളെല്ലാംതകർന്നു

തരിപ്പണമാവുമ്പോൾ


ചിതലരിക്കുന്നൊരുമർമ്മരം മാത്രം

കേൾക്കാം ജീവന്റെയവസാനത്തുടിപ്പും

മുറിഞ്ഞാകൈഞ്ഞരമ്പിനുള്ളിലൂടെ

പുറത്തേക്കു പോകുമ്പോൾ.

    


Rate this content
Log in

Similar malayalam poem from Tragedy