അയ്യപ്പഗീതകം
അയ്യപ്പഗീതകം
മകരവിളക്കിൻ പൊൻപ്രഭതൂകാൻ
വന്നെത്തീ മകരപുലരീ,
പ്രഭാകരന്റെ ദിവ്യജ്യോതിസ്സാൽ
സപ്ത അശ്വരഥത്തിൽ
പൊൻവെയിലാകും പൊന്നാടകൾ വീശിയെറിഞ്ഞുകൊണ്ട്...
സ്വാമിയേ ശരണമയ്യപ്പാ... !
പൊന്നാവണിമേട്ടിൽ അയ്യനെയും അയ്യപ്പനെയും കാത്തരുളും വൻപുലിവൃന്ദങ്ങളെ മനസ്സിൽ നിരൂപിച്ചുവിളിക്കാം... സ്വാമീ ശരണം...
കരിമലയും നീലിമലയും അപ്പാച്ചിമേടും താണ്ടുമ്പോൾ നമ്മുക്കൊന്നിച്ചു വിളിക്കാം സ്വാമിയേ ശരണമയ്യപ്പാ... !
മകരജ്യോതി തെളിയും സന്ധ്യയിൽ തിരുവാഭരണങ്ങളണിഞ്ഞുമേവും പൊൻതിരുമേനി കണ്ടുനിർവൃതിയടയാൻ ആകാശത്തിൽത്തെളിയും ഉത്രം നക്ഷത്രം കൺനിറയെ കണ്ടു വിളിക്കാം... ശരണം, സ്വാമിയേ ശരണമയ്യപ്പാ... !