അവസാനമില്ലാതെ
അവസാനമില്ലാതെ
പാതികൂമ്പിയ കണ്ണുകളിലെന്തെ തിരയുന്നു നീ
ഉൾതാപത്താൽ വറ്റി വരണ്ടു ശബ്ദം
നീണ്ടുനിവർന്ന വിജനമാം വീഥിയിലൂടെ
ഏകാന്തപഥികനെ പോൽ അവൻ നടന്നുനീങ്ങി.
ഒരുചെറു കുഞ്ഞിൻ്റെ കരച്ചിലലയടി
തീർത്തു അവൻ്റെ കാതിൽ
വിശപ്പിൻ്റെ കാഠിന്യത്തിലാണോ
അമ്മയെ കാണാത്തതിനാലാണോ
തിരിഞ്ഞു നോക്കാതെ മുന്നോട്ടായി നടന്നുനീങ്ങി..
ചിന്തകൾ പിന്നോട്ടകുന്നു.
അതിമനോഹരിയാം ഭൂമിതൻ മടിതട്ടിൽ
പിറന്നുവീണ മാനുഷർ പിച്ചവെച്ച് പിച്ചവെച്ച്
നടക്കാനവൻ പഠിച്ചപ്പോൾ
വെട്ടിമുറിച്ചു വേലികെട്ടി.
ആഢംബരത്തിൻ്റെ അത്യുന്നതങ്ങളിൽ
നിന്നവൻ സൗധം തീർത്തുവതിൽ
രാജാവായി ഞെളിഞ്ഞിരുന്നു.
പ്രകൃതിയാം അമ്മയെ മറന്നവൻ ജീവിച്ചപ്പോൾ
ജീവിതം പഠിപ്പിച്ചു മാതാവ്.
സ്നേഹവും ദയയും ഒരുമയും എന്തെന്നറിഞ്ഞ ദിനം
പ്രളയം പറയാതെ പറഞ്ഞ ഒത്തിരി കാര്യം.
വേലി തിരിച്ച വീടിനപ്പുറം ഒന്നും വരരുതെന്ന്
വാശിപിടിച്ചപ്പോൾ പുഴ തന്നെ വന്നാ വീടങ്ങെടുത്തു
അന്നം കൊടുക്കാതെ മനുഷ്യനെ
കാലപുരിക്കയച്ച മാനുഷർ ഇന്നറിഞ്ഞു
അപ്പകഷ്ണംപത്തായും വിഭജിക്കുമെന്ന്
കണ്ടാൽ ചിരിക്കാത്തവനും
കണ്ണീരിൻ വിലയറിയാത്തവനും
സ്നേഹത്തിൻ വിലയറിഞ്ഞ നിമിഷങ്ങൾ
ഐക്യമത്യo മഹാബലം എന്നറിയാൻ
എന്തേ വൈകി മനുഷ്യാ നീ ..
പ്രളയമെന്ന മൂന്നക്ഷരം കൊണ്ടെന്തു
പഠിച്ചു നീ എന്തെന്നറിയാതെ
പരക്കംപായുമ്പോൾ നീയറിയണമിത് നിൻ കർമഫലം.
പൊട്ടിചിതറിപോയ ജീവിതത്തിലെ
അവസാന കണ്ണിയുടെ ഭ്രാന്തമായ
ജല്പനങ്ങൾ അവിടെ എങ്ങും മുഴങ്ങി …
അവസാനമില്ലാത്ത യാത്ര.