STORYMIRROR

Binu R

Abstract

3  

Binu R

Abstract

അഘം

അഘം

1 min
169

അഘ*ങ്ങൾ നിറയുന്നൂ,ഭൂമിയുടെ

പരപ്പിൻ തിരുമുറ്റത്ത്‌

ഒന്നല്ല രണ്ടല്ല,

ഒന്നിനുമപ്പുറം രണ്ടിനുമപ്പുറം

കോലംകെട്ടിയ കാഴ്ചകളെല്ലാം

അറിവിൻ മൂർത്തരൂപമെന്നു

പേർകേട്ടമനുഷ്യനെന്ന പദത്തിന്ന്

നാണക്കേടിൻമുഖം

പകർന്നു നൽകിയവർ

വൃത്തികേടിൻ മുഖത്ത്

ഇരുമ്പുപഴുപ്പിച്ചു വയ്‌ക്കേണ്ടും

ചെയ്തികൾ ചെയ്തവർ

കണ്ടുംകേട്ടും കേട്ടറിഞ്ഞും

നാടിൻവാഴ്‌വുകൾ നാട്ടറിവുകൾ 

കണ്ടുംകേട്ടും തപിച്ചും

മാനവരാശികളെല്ലാം

കണ്ണുപൊത്തിയും

ചെവിപൊത്തിയും

വാപൊത്തിയും കൊഞ്ഞനം കുത്തിയും 

കണ്ടന്ധാളിച്ചു നിൽപ്പൂ

ഭൂമിതൻ ജന്തുജാലങ്ങളിൽ

ദൈവത്തിൻതിരുപ്പിറവിയുള്ളവർ!

ചിരി സ്വന്തമായുള്ളവർ!

ബുദ്ധിയും ബോധവും

കൂടെപിറപ്പായുള്ളവർ!,

മാനവർ..തിരുകുലം!

    

*പാപം.


Rate this content
Log in

Similar malayalam poem from Abstract