ആരോഹണം
ആരോഹണം


ആകാശമാർഗം അവിരാമ
പ്രയാണം...
അനുപമമീ വിഹംഗ സഞ്ചാരം
കാറ്റിലാടിയും തമ്മിൽ
സ്വകാര്യം പറഞ്ഞു ഓല നീർത്തി കൊടുത്തു പനമരങ്ങൾ
ചാഞ്ഞും, ചെരിഞ്ഞും, ഉയർന്നും
പറക്കുമീ പക്ഷീ ഗണങ്ങൾ
ഏകുന്നു മനോഹരദൃശ്യം
ഉയർന്നു പറക്കുമീ പറവയ്ക്കൊപ്പം
പറന്നു ഉയരുന്നു ആനന്ദ ചിത്തം
സന്തോഷനിമിഷങ്ങൾ ആരോഹണ ക്രമത്തിൽ
നൽകുന്നൊരീ പക്ഷീ ഗണ പ്രയാണ സുന്ദരകാവ്യം.