STORYMIRROR

Sruthy Karthikeyan

Tragedy

3  

Sruthy Karthikeyan

Tragedy

വെള്ളം

വെള്ളം

1 min
452

ഒരു വീട്ടിൽ അച്ഛനും അമ്മയും മകളും അടങ്ങിയ കുടുംബം സന്തോഷമായി ജീവിച്ചു. ഭൂമിയിലെ സ്വർഗം അവരുടെ വീടാണെന്ന് അയലത്തെ പെണ്ണുങ്ങൾ കുശുമ്പോടെ പറയുമായിരുന്നു.അങ്ങനെയിരിക്കെ മഹാവ്യാധി ലോകമൊട്ടാകെ പരന്നു. അവരുടെ വീട്ടിലും അതിഥിയായെത്തി ."അമ്മ" ക്കായിരുന്നു ആദ്യം രോഗം പിടിപെട്ടത്.വേറെ മുറിയിലേക്ക് മാറി..വെള്ളം..ഭക്ഷണം എല്ലാം അവിടെ എത്തിച്ചു കൊടുത്തു.ഒന്നും ചെയ്യാത്ത അച്ഛനും മകളും വീട്ടിലെ ജോലികൾ ചെയ്യാൻ തുടങ്ങി.പകർച്ച വ്യാധിയല്ലേ..പകർന്നാലോ മകൾ കൂട്ടുകാരിയോടായി പറഞ്ഞുകൊണ്ടിരുന്നു.ഒരു ദിവസം, മോളേ..മോളേ വെള്ളം..വെള്ളം…താ വയ്യടാ..അമ്മക്ക്..ദാ ഇവിടെ വച്ചിട്ടുണ്ട് എടുത്തോളൂ.." അമ്മക്ക് വയ്യ ഒന്ന് എടുത്തുതാ".എനിക്കും വരില്ലേ..അമ്മയെന്താ കൊച്ചു കുട്ടിയാണോ? ഞാൻ പോവാ അവൾ നടന്നു നീങ്ങി.ടെസ്റ്റ് ചെയ്ത റിസൾട്ടിനായി അവൾ അച്ഛനെയും കാത്തിരുന്നു.അച്ഛൻ പടി കടന്നു വന്നു ..അച്ഛാ.. എല്ലാവർക്കും വന്നിരിക്കുന്നു..ഒരു ചെറു നിശ്വാസത്തോടെ അയാൾ പറഞ്ഞു. ഞാൻ അമ്മയോട് പറയട്ടെ വേണ്ട..ഞാൻ പറയാം അവൾ ഓടി..പക്ഷെ ആ വെള്ളം എടുത്തിരുന്നില്ല.'അമ്മേ..എല്ലാവർക്കും വന്നു' അവൾ പറഞ്ഞു 'അമ്മേ.. എന്താമിണ്ടാത്തെ' ഞെട്ടിതരിച്ച് അവൾ പിന്നേട്ടാഞ്ഞു. ഭാന്ത്രമായി അലമുറയിട്ടു കരഞ്ഞു.ഒരു ഗ്ലാസ്സ് വെള്ളം പോലും….അപ്പോഴും നിശ്ചലമായി ആ വെള്ളം അവിടെ ഇരുന്നു.  _



Rate this content
Log in

Similar malayalam story from Tragedy