പ്രണയം
പ്രണയം
എൻ്റെ പൂവിൻ ചുവപ്പ് പലപ്പോഴും നിൻ്റെ മുഖത്ത് കാണുന്നുണ്ട് എന്ന് അവളുടെ കണ്ണിലേക്ക് നോക്കി വാക പറഞ്ഞപ്പോൾ എന്തിനോ അവളുടെ കണ്ണുകൾ ഒന്നു കൂമ്പിയടഞ്ഞു... പ്രണയം നിന്നോടാവുമ്പോൾ അറിയാതെ ചുവന്നതാവും, പൂക്കളിൽ മിഴിയർപ്പിച്ച് പ്രണയാതുരുമായ് അവൾ മൊഴിഞ്ഞു.
ആ വാക്കുകൾ കേട്ടിട്ടാവണം വാക ഒന്നുലഞ്ഞു. വാകപ്പൂക്കളിൽ ചുറ്റിപ്പറക്കുന്ന ചിത്രശലഭങ്ങൾ ഇളകിപ്പറന്നു.
പ്രണയപൂർവ്വം അവൻ വർഷിച്ച പൂക്കളാൽ അവളുടെ മേനിയാകെ മൂടപ്പെട്ടു. ആ നിമിഷങ്ങളിൽ മാത്രമായിരുന്നു അവൾ ജീവിച്ചത്. മരണം മാടി വിളിക്കും വരെയും അവളുടെ നിനവുകളിൽ എന്നും പ്രണയം മാത്രമായിരുന്നു... വാകയോടുള്ള പ്രണയം... മരണത്തിൻ്റെ തണുപ്പിലും അവളുടെ മുഖത്ത് വാകപ്പൂക്കളുടെ ചുവപ്പ് ഉണ്ടായിരുന്നു...

