ഗെയിം
ഗെയിം
അയാൾ വീണ്ടും ഗെയിം കളിക്കാൻ തുടങ്ങി. മൊബൈൽ ഗെയിം തുടങ്ങിയത് മുതൽ ആ ലോകത്തെ എല്ലാറ്റിനേക്കാൾ പ്രിയപ്പെട്ടത് അയാൾക്ക് ഗെയിം ആയിരുന്നു.
അവൾക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു. ഇനിയും പിടിച്ചു നിൽക്കാൻ ആവില്ലെന്ന് അവൾ മനസിലാക്കി.
കൂടുതൽ ഒന്നും ആലോചിക്കാതെ അവൾ പൊട്ടിത്തെറിച്ചു. ഇത് വരെ ഉള്ളിലൊതുക്കിയ സങ്കടങ്ങളുടെയും പറയാൻ കൊതിച്ച വാക്കുകളുടെയും തുറന്നു പറച്ചിലായിരുന്നു അത്. ഒരു ദീർഘ ശ്വാസത്തോടെ എല്ലാം പറഞ്ഞു അവസാനിപ്പിച്ചപ്പോൾ, കുടുസ്സായി കിടന്ന മനസ്സിന്റെ അറകൾ വിശാലമായി തോന്നി.
ശാന്തമായ മനസ്സോടെ ഉള്ളിലൊരു സന്തോഷാനുഭൂതിയും നിറഞ് അവൾ തിരിഞ്ഞു നോക്കി...
അയാൾ അപ്പോഴും ഗെയിം കളിക്കുകയായിരുന്നു.
