ആകാശം
ആകാശം


അവന്റെ കുഞ്ഞു മുറിയിൽ മൂന്നു ചെറിയ ജനലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിലൂടെ ഉള്ള കാഴ്ചയായിരുന്നു അവന്റെ ലോകം. അതിനുള്ളിലൂടെ അവനു ആകാശം കാണാമായിരുന്നു. ആകാശം എത്ര വലുതാണെന്ന് അവൻ ചിന്തിച്ചു.
വലുതായി അച്ഛനോടും അമ്മയോടും യാത്ര ചോദിച് വനത്തിനുള്ളിലെ ആ കൊച്ചു ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചു. നടന്നു നടന്നു എത്തിപ്പെട്ടത് ഒരു പാതയോരത്തായിരുന്നു. നീണ്ടു കിടക്കുന്ന റോഡും ചെന്ന് മുട്ടുന്നത് ആകാശത്താണെന്ന് തോന്നി പോവും.
ഇന്ന് അവൻ ചെറിയ ചില്ലുകളിലൂടെ നോക്കുമ്പോൾ അവനു കാണാനാവുന്നത് നീല വർണത്തിൽ ഉള്ള ഭൂമിയെയാണ്. ഭൂമിയും അതിലുള്ള സർവ വസ്തുക്കളും എത്ര ചെറുതാണ്. മറുഭാഗത്തുള്ള ചില്ലിലൂടെ നോക്കി. അവിടെ അപ്പോഴും കാണാം ആകാശം. ആകാശം എത്ര വലുതാണ്.