Hibon Chacko

Romance Crime Thriller

4  

Hibon Chacko

Romance Crime Thriller

ദ ഫിസിഷ്യൻ (ഭാഗം-4)

ദ ഫിസിഷ്യൻ (ഭാഗം-4)

3 mins
196


പെട്ടെന്ന് ഡോക്ടർ ആമോസ് അവിടേയ്ക്കു കടന്നുവന്നു. ഉടനെ സൂപ്രണ്ട് സംസാരിച്ചു;

"ആമോസ്, തനിക്കു ഗുണ്ടാപ്പണിയൊക്കെ ഉണ്ടായിരുന്നല്ലേ...? തന്നെ തിരക്കി വന്നിരിക്കുന്നതാ ഇവർ."

ആമോസിന്റെ മുഖം കണ്ടു എബിൻ ചെറുതായൊന്നു അതിശയിച്ചു പോയി. അവനെ കണ്ടാൽ തന്റെ പ്രായവും ഐശ്വര്യം തോന്നിക്കുന്ന മുഖവും, ഏതാണ്ടെല്ലാം തന്നെപ്പോലെ തന്നെ എന്ന് എബിന് തോന്നി. ഡോക്ടറുടെ വേഷഭാവത്തിലും തന്റെ രൗദ്രത അവൻ അഞ്ജലിയെ നോക്കി വ്യക്തമാക്കുന്നത് എബിന് കാണുവാൻ സാധിച്ചു. ചില നമ്പറുകൾക്കു കൂടെ നിന്നുകൊള്ളണം എന്ന, വീട്ടിൽനിന്നും ഇറങ്ങുമ്പോഴുള്ള എബിന്റെ വാക്കിൻ പുറത്താകണം അഞ്ജലി ധൈര്യത്തോടെ ആമോസിനെ തന്റെ മുഖം കൊണ്ട് നേരിട്ടു.


അപ്പോഴേക്കും എസ്.ഐ. ഡോക്ടർ ആമോസിനോട് തുടർന്നു;

"നിങ്ങൾക്കെതിരെ ഡോക്ടർ അഞ്ജലി പരാതി നൽകിയിട്ടുണ്ട്. മൊഴികളും തെളിവുകളുമെല്ലാം ഞങ്ങൾക്കിവർ തന്നിട്ടുമുണ്ട്. പക്ഷെ, തല്ക്കാലം ഇവർക്ക് തന്നോടൊരു പ്രശ്‌നത്തിന് താല്പര്യമില്ല. മര്യാദയ്ക്ക് താനും അങ്ങനെ തന്നെ മുന്നോട്ടു പോകണം. ഇത് പറയാനാ തന്നെ ഇങ്ങോട്ടേക്കു വിളിപ്പിച്ചത്."

 ഇത്രയും കേട്ടതോടെ ഡോക്ടർ ആമോസ് വലിയ ഭാവവ്യത്യാസമൊന്നും കൂടാതെ എബിനെ നോക്കി. അപ്പോൾ അവൻ തുടർന്നു; "ഞാൻ അഞ്ജലിയുടെ ആരുമല്ല തല്ക്കാലം. പക്ഷെ ഞങ്ങൾ ഉടനെ വിവാഹിതരാകുവാൻ പോവുകയാണ്‌. താനിനി പ്രശ്‍നങ്ങളുമായി ഞങ്ങളുടെ അടുക്കലേക്കു വരരുത്."

തന്റെ മുഖത്ത് ചുവപ്പു പടർത്തിക്കൊണ്ടു അവനിത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടർ ആമോസ് സൂപ്രണ്ടിനെ നോക്കി പറഞ്ഞു; "മേലിൽ എന്റെ ഭാഗത്തുനിന്നും പ്രശനങ്ങളൊന്നും ഉണ്ടാകില്ല."

ശേഷം എസ്.ഐ. യെ നോക്കി തുടർന്നു; "ക്ഷമിക്കണം സർ."

   

സൂപ്രണ്ട് അഞ്ജലിയെ നോക്കിയപ്പോഴേക്കും അവൾ പതിയെ തലയാട്ടി. പൊയ്‌ക്കൊള്ളുവാൻ സൂപ്രണ്ട് അനുവാദം നൽകിയപ്പോൾ ഡോക്ടർ ആമോസ് വേഗം പുറത്തേക്കു പോയി. ഉടനെ സൂപ്രണ്ട് എല്ലാവരോടുമായി പറഞ്ഞു; "ഇല്ലാത്ത വഷളത്തരമൊന്നുമില്ല അവന്റെ കയ്യിൽ. ഡോക്ടര്സിൽത്തന്നെ ചില ഉഡായിപ്പുകളുമായാ കമ്പനി. പിന്നെ മെഡിസിന് പഠിക്കുന്ന കുറച്ചെണ്ണത്തിനോടും. പുറത്തുമുണ്ട് കുറെ ബന്ധങ്ങൾ..."

അപ്പോൾ എസ്.ഐ. പറഞ്ഞു; "നോക്കാം..."

സൂപ്രണ്ട് തുടർന്നു; "ഇതിന്റെയൊക്കെ ബലത്തിലാ അവൻ നെഗളിച്ചു നടക്കുന്നത്. ആരും ചോദിക്കാനും പറയാനുമൊന്നും ഇല്ലെന്നേ... ആർക്കും പരാതിയുമില്ല. അതിനുള്ള പണിയൊക്കെ ഉണ്ടവന്റെ കയ്യിൽ..."

ഇത്രയും ശ്രവിച്ചു നിന്ന എസ്.ഐ. എബിനോടായി പറഞ്ഞു;

"എന്നാൽ ബാക്കി പണി നടക്കട്ടെ. ഇവിടെ നിന്നും വെക്കേറ്റ് ചെയ്തു പോകുവല്ലേ? റൂം കാലിയാക്കാൻ കാണുമല്ലോ! വേഗം വിട്ടോ... പ്രോബ്ലം എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി." 


ഫെബ്രുവരി  1; 8:30 pm 


"റിച്ച് കിഡ്ഡ് ആയിരുന്നിട്ടും ഒരു കാമുകി ഇല്ലാതിരിക്കുന്നതു ഒരു കുറവാ, കേട്ടോ എബിൻ..."

മഴ തോർന്നൊരു സമയം വീടിന്റെ ബാൽക്കണിയിലിരുന്നു അഞ്ജലിയുടെ കുസൃതി നിറഞ്ഞ ഈ വാചകം കേട്ട് എബിൻ തുടർന്നു; "ഹ... ഹ... കാമുകിമാരോക്കെ ഒരുപാടുണ്ടായിരുന്നു. ഹൃദയങ്ങൾ തമ്മിലടുത്തു അതൊരു ജീവിത ബാധ്യത എന്നൊരവസ്ഥയിലേക്കെത്തുന്ന സമയം അവളുമാര് പതുക്കെ ഡീവിയേറ്റ് ചെയ്യും. അല്ല, അതൊരു സത്യമാ കേട്ടോ... അവളുമാരുടെ സ്ഥാനത്തു ഞാനാണെങ്കിലും അങ്ങനെ ചെയ്യും. 'ഏവരിബഡി ഡിസേർവ്സ് എ സെക്കന്റ് ചാൻസ്' എന്ന് കേട്ടിട്ടില്ലേ, പോയി ജീവിതം എന്താണെന്നു പഠിക്കട്ടെ."

ഇത്രയും കേട്ടശേഷം അല്പം സന്തോഷം പ്രകടമാക്കി അഞ്ജലി ചോദിച്ചു; "ഒരു കാമുകനപ്പോൾ ഡ്യൂട്ടിയിലാണ് ഇപ്പോഴുമുള്ളിൽ എന്നർത്ഥം. കാമുകിമാർ തിരിച്ചുവന്നാൽ സ്വീകരിക്കുമോ!?"

   

അവൻ തന്റെ മുഖത്ത് ഭാവമൊന്നും കൂടാതെ മുന്നോട്ടു തന്നെ നോക്കിയിരുന്നു പറഞ്ഞു;

"ഉത്തരം ഞാൻ മുൻപേ സ്ഥാപിച്ചുകഴിഞ്ഞു."

 സംശയദൃഷ്ടിയോടെ അവൾ ഒന്ന് നെറ്റിചുളിച്ചപ്പോഴേക്കും അവൻ തുടർന്നു;

"സ്വീകരിക്കുമെന്ന്. താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തനിക്കൊരു പേഷ്യന്റ് വന്നാൽ, അസ് എ ഫിസിഷൻ താൻ അറ്റൻഡ് ചെയ്യില്ലേ...? ട്രീട്മെന്റിനുള്ള വകുപ്പെല്ലാം കയ്യിലുണ്ട്."

അപ്പോൾ ഒരു നിർവൃതിയോടെ അവൾ പറഞ്ഞു; "ഞാനിവിടെ വന്നപ്പോൾ തൊട്ട് ഇന്നു വരെയുള്ള സംഭവങ്ങൾ കൊണ്ട് അതെനിക്ക് ശരിക്കും മനസ്സിലായി."

നിർവൃതി അവസാനിപ്പിക്കാതെ അവനെത്തന്നെ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു;

"ഞാനല്പം പ്രാക്ടിക്കലാ എബിൻ."


അവന്റെ മറുപടി താമസിച്ചില്ല;

"താനൊരു മെഡിസിൻകാരിയല്ലേ, അതുകൊണ്ടാ..."

പിന്നെ ചിരിയോടെ തുടർന്നു;

"ശരീരം മാത്രം സുഖപ്പെടുത്തുവാൻ വിധിക്കപ്പെട്ട വ്യക്തി."

 ഉടനെ തെല്ലു വൈഭവത്തോടെ അവൾ ചോദിച്ചു;

"എബിൻ എം.ബി.എ. കഴിഞ്ഞിട്ട് എത്ര നാളായി?"

മറുപടി വന്നു;

"എനിക്ക് വയസ്സ് മുപ്പതായി ഇന്നലെ."

ഇരുകൈകളും, തുറന്നുപോയ തന്റെ വായിൽപൊത്തി അല്പനിമിഷം അവൾ സ്തംഭിച്ചിരുന്നു.


അപ്പോൾ അവൻ ചെറിയൊരു ചിരി പാസ്സാക്കിയശേഷം തുടർന്നു;

"എന്റെ അപ്പനും മമ്മയും സഹോദരനും പോയ ദിവസവും ഇന്നലെയാ..."

 ഇത് കേട്ടപ്പോൾ അവൾക്കൊരയവായി. അല്പനിമിഷത്തെ നിശബ്ദമായ ഇടവേളയ്ക്കുശേഷം തുടർന്നു;

"എങ്ങനൊരു പെണ്ണ് ഇങ്ങനൊരു മനുഷ്യനെ താങ്ങും!? വെറുതെയല്ല എല്ലാവരുമാളും പോയത്... രൂപവും പ്രവർത്തികളും ചിന്തകളും തമ്മിൽ ഒരു കോർഡിനേഷനും കിട്ടത്തില്ല എബിന്റെ."

മറുപടി വന്നു;

"തന്നെയും പറഞ്ഞുവിടാൻ പോകുവാ ഞാൻ."

ശേഷം തമാശയാണെന്ന ഭാവത്തിലിരുന്നു.

പക്ഷെ ഇത് കേട്ടതോടെ അവൾ മെല്ലെ തല കുനിച്ചു. അല്പനിമിഷം കഴിഞ്ഞു മറുപടിയെന്നോണം പറഞ്ഞു;

"ഉം.... പോകണം."

   

അല്പസമയം നിശബ്ദത നിറഞ്ഞ ആ രംഗത്തിലേക്കു താഴെ ഹാളിൽ നിന്നെന്നോണം ഒരു ശബ്ദമെത്തി.

"ചേട്ടായി... ചേച്ചിയേം വിളിച്ചു വാ. കഴിക്കാം..."

എബിൻ എഴുന്നേറ്റശേഷം തിരിഞ്ഞു അഞ്ജലിയോട് ചോദിച്ചു;

"തനിക്കു എന്നാ വയസ്സുണ്ട്?"

"ഇരുപത്തി ഏട്ടാകാറായി"- അവൾ ചെറുചമ്മലോടെ പറഞ്ഞു.

ശേഷം അവനെ അനുഗമിച്ചു.

"അപ്പോഴിനി കെട്ടണം... പിള്ളേരാകണം... തല്ക്കാലം. വാ താഴെ ഫുഡ് റെഡിയാ."- എബിൻ അഞ്ജലിയെ നോക്കി പറഞ്ഞു.

   

അവൾ അതു കേട്ടൊന്നു ചിരിച്ചതും പുറത്തു മഴ ശക്തിയായി പെയ്തു തുടങ്ങി. ഹാളിലേക്കിറങ്ങും വഴി അവൻ അവളോട് ചോദിച്ചു;

"കാറുകൂടിയിരുന്നല്ലേ വീണ്ടും... അറിഞ്ഞതേയില്ല... നല്ല മഴ."

മറുപടിയായി അവൾ ചെറുചിരിയോടെ പറഞ്ഞു;

"രാത്രിയല്ലേ ഭായ്...എങ്ങനാ അറിയുന്നേ... ഹ... ഹ..."

അവർ ഹാളിലെത്തിയപ്പോഴേക്കും ഡിന്നർ റെഡിയാക്കി തനിക്കുള്ള ചെയർ ഡെയ്‌സ് സ്വന്തമാക്കിയിരുന്നു. 


ഫെബ്രുവരി 2; 5:30 am 

   

നേരം വെളുക്കുന്നതിനു മുൻപേ എബിൻ കണ്ണുകൾ തുറന്നു. വീണ്ടും ഉറക്കം വരാതിരുന്ന അവസ്ഥ അവനെ പിറകിലേക്ക് നയിച്ച ശേഷം മുന്നിലേക്കായി ചിന്തിപ്പിച്ചു. ഇടയ്ക്കിടെയുള്ള ഈ സ്വഭാവത്തിന് അവൻ വഴങ്ങിക്കിടന്നു-

'പള്ളിയിൽ നിന്നും പുറത്തിറങ്ങി കാറിനടുത്തെത്തി.

അപ്പോൾ അഞ്ജലിയെ കണ്ടു.

ഡോക്ടർ അഞ്ജലി പ്രശ്നത്തിലാണെന്നു കണ്ടു .

അവൾക്കു ലിഫ്റ്റ് കൊടുത്തു.

അവൾ തന്ന ഡീറ്റെയിൽസ് വെച്ച് കുറച്ചു കിലോമീറ്ററുകൾ അകലെ അവളുടെ കാർ കണ്ടെത്തി.'

"അയ്യടാ... ഇപ്പോളാ ഒരു കാര്യം ഓർമ്മവന്നത്‌... അവൾ വന്നതില്പിന്നെ എനിക്ക് പള്ളിയിലേക്കേ പോകേണ്ടി വന്നിട്ടില്ല, പോയില്ല എന്നതാണ് സത്യം! ഹൂം... എബിൻ... നല്ലതല്ല ഇതൊക്കെ... പോകണം..."

  

സ്വയം ഇങ്ങനെ ആരോടെന്നില്ലാതെ സംസാരിച്ച അവനെ വീണ്ടും ചിന്തകൾ പിടുത്തമിട്ടു-

'കാർ റിപ്പയറിങ് നടന്നുകൊണ്ടിരിക്കുന്നു.

പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ്... ഹോസ്പിറ്റൽ...

മറ്റവൻ... അവന്റെ പേര്... ആ... പിന്നെ...

ഷോപ്പിംഗ്... റൂം... പിന്നെന്താ...

ഇത്രയൊക്കെയേ ഉള്ളു...'

"പിന്നെ അവളൊരു സുന്ദരി ഡോക്ടർ."

അവൻ ചെറുതായി ഈ വാചകം മന്ത്രിച്ച ശേഷം പുതപ്പു ഒന്നുകൂടി മുറുക്കിപ്പുതച്ചു തിരിഞ്ഞു കിടന്നു, ചിരിയോടെ.

അല്പസമയം കഴിഞ്ഞില്ല, വീണ്ടും ചിന്താഭാരം-

'എവിടെയോ എന്തോ തകരാറു ഫീൽ ചെയ്യുന്നു...'

അവൻ ആ കിടപ്പിൽത്തന്നെ നെറ്റിചുളിച്ചു. 


ഫെബ്രുവരി 5; 8:55 pm 

   

പതിവ് വീണ്ടും തുടങ്ങി പള്ളിയിൽ നിന്നും രാത്രി വീട്ടിൽ തിരിച്ചെത്തിയതാണ് എബിൻ. മ്ളാനമുഖവുമായി ഹാളിലിരുന്ന ഡെയ്‌സായിരുന്നു അവനെ പക്ഷെ വരവേൽക്കാനുണ്ടായിരുന്നത്.

"ചേച്ചി റൂമിൽക്കിടന്നു കരയുന്നുണ്ട്... ഞാനൊന്നും ചോദിക്കാൻ പോയില്ല. കുറെ നേരമായി ചേട്ടായി..."

എബിൻ ഡെയ്‌സിനെ ശ്രദ്ധിച്ചപ്പോഴേക്കും അവൻ മറുപടിയെന്നോണം ഇങ്ങനെ പറഞ്ഞു.


തുടരും...


Rate this content
Log in

Similar malayalam story from Romance