അമ്മുകുട്ടി
അമ്മുകുട്ടി
മുത്തച്ഛാ ഇതു ഞാനാ അമ്മുവാ...എത്ര നേരായി വിളിക്കുന്നു.ഞങ്ങൾ ഇവിടെയെത്തി.സിം കിട്ടിയില്ല അതാ വിളിക്കാഞ്ഞേ..എന്താ മിണ്ടാത്തെ... വിഷമമാണോ? ഞാനില്ലേ മുത്തശ്ഛാ.. പിന്നെ കുറെ വലിയ വിമാനം കണ്ടു...നമ്മൾആകാശത്തിലല്ലേ കണ്ടിട്ടുള്ളൂ.. അതില് കേറിയാ വന്നേ.എന്നെ കാണാതെ ഉറങ്ങിയോ?ഭക്ഷണം കഴിച്ചോ? മരുന്നുകഴിച്ചോ? പേടിക്കണ്ടാ ട്ടോ വേഗം വരില്ലേ ഞാൻ അച്ഛന് ജോലി ഇവിടെ ആയതുകൊണ്ടല്ലേ? ഞങ്ങൾ ഇവിടേക്ക് വന്നത് അല്ലെങ്കിൽ പോരോ? അപ്പം ചുട്ട്,ഓലപീപ്പി ഉണ്ടാക്കി,മഴയത്ത് കളിച്ച്,പറമ്പിലൊക്കെ ഓടി ചാടി..ഊഞാലിലാടി..അടിച്ചു പൊളിക്കില്ലേ..പിന്നെ...കഥകളൊക്കെ കേട്ട്,പൂരത്തിനൊക്കെ പോയി വന്ന് മുത്തശ്ശനെ കെട്ടിപ്പിടിച്ച് ഞാനുറങ്ങിയേനെ..ഇനി ഇപ്പോ...സാരമില്ല...toys ആയി റൂമിൽ തന്നെ ഇരിക്കണം.എങ്ങോട്ടും പോകാൻ പറ്റില്ല.അമ്മ അടുക്കളയിലാവുമ്പോൾ അമ്മു ഒറ്റക്കാണ്.അച്ഛനാണെങ്കിൽ ഒരു ദിവസമേ ലീവുള്ളൂ.അന്ന് പുറത്തൊക്കെ പോയി വീട്ടിൽ വരും അത്രേയുള്ളൂ.. പിന്നെ മുകളിലെ വീട്ടിൽ ഒരു കുട്ടിയുണ്ട് അപ്പൂന്നാ..പേര് ഇടക്ക് കളിക്കാൻ പോകും.പക്ഷെ എൻ്റെ ചക്കരമുത്തശ്ശനെ കാണാതെ,കഥ കേൾക്കാതെ അമ്മുന് സങ്കടമാണ്. ഞാൻ അല്ലെങ്കിൽ നാളെത്തന്നെ വരണോ? വിമാനത്തിൽ കയറി..നിഷ്കളകമായ ചോദ്യത്തിനുമുമ്പിൽ ഒരിറ്റു കണ്ണുനീരോടെ ആ ഫോൺ വച്ചു.ചാരുകസേരയിൽ ചാരി കിടന്നു..ഉണരാത്ത നിദ്രയിലേക്ക്...ഒന്നുമറിയാതെ അങ്ങകലെ അമ്മുകുട്ടിയും.
