അച്ഛൻ പറഞ്ഞ കഥ
അച്ഛൻ പറഞ്ഞ കഥ


പ്രിയ ഡയറി,
ഇന്ന് 19 ആം തിയതി. അച്ഛൻ എനിക്ക് ഒരു കഥ പറഞ്ഞു തന്നു. പേടി ഉണ്ടെങ്കിൽ മനസ്സിനെ ദൃഢ പെടുത്തി വായിക്കു. ഇത് ഒരു പ്രേത കഥയാണ്. നടന്നതാണ് എന്ന് പറഞ്ഞാണ് അച്ഛൻ എനിക്ക് പറഞ്ഞു തന്നത് അത് ഞാൻ കഥയായി എഴുതുന്നു എന്നെ ഉള്ളു.
കേരളത്തിലാണ് ഇത് നടക്കുന്നത്. എല്ലാ വീട്ടിലും കുല ദൈവം എന്ന് പറഞ്ഞു ഒരു മൂർത്തിയെ ആരാധിക്കുമല്ലോ, അത് പോലെ ഒരു ദൈവം ഉണ്ട് കരിങ്കുട്ടി. ആ ദൈവത്തിനു കലശം കൊടുക്കുന്ന ദിവസമായിരുന്നു. നല്ല മഴ, എല്ലാവരും മുറിയിൽ കിടക്കുകയായിരുന്നു. അപ്പോൾ എന്റെ ഏട്ടൻ മാത്രം ഉമ്മറത്ത് കിടന്നു കൂടെ ഒരു നായയും ഉണ്ടായിരുന്നു. എല്ലാവരും നല്ല ഉറക്കമായിരുന്നു.
അപ്പോൾ നായ എന്തിനെയോ കണ്ടു തുടർച്ചയായി കുരച്ചു കൊണ്ടേ ഇരുന്നു. അതുകൊണ്ടു ഏട്ടന് കിടക്കാൻ പറ്റിയില്ല. അപ്പോൾ കറണ്ടും പോയി. നല്ല മഴയായതിനാൽ വല്ല ഇഴജന്തുക്കളെയും കണ്ടു നായ കുരയ്ക്കുകയാണെന്നാണ് വിചാരിച്ചതു. നായ കുര നിർത്താത്തതിനാൽ ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു കറുത്ത കൈ നായയെ തൊടുന്നു. ഇത് കണ്ടു ഏട്ടൻ ടോർച്ചു അതിന്റെ മുഖത്തു അടിക്കുമ്പോഴേക്കും അത് എവിടേക്കോ മറഞ്ഞു. പെട്ടെന്ന് വീടിനു ചുറ്റും ആരോ ഓടുന്നത് പോലെ തോന്നി. നോക്കിയപ്പോൾ ശരിക്കും കറുത്ത, ഒരു ചെറിയ മനുഷ്യൻ ചുവന്ന കണ്ണുകളോടെ പേടിപ്പിക്കുന്ന പോലെ ഉള്ള അയാൾ വീടിനു ചുറ്റും ശരം വേഗത്തിൽ ഓടുന്നു.
പേടിച്ച ഏട്ടൻ വേഗം വാതിൽ തട്ടി എല്ലാവരെയും ഉണർത്തി. നടന്നതെല്ലാം പറഞ്ഞ ശേഷം ഏട്ടനും മുറിയിൽ വന്നു കിടന്നു. അടുത്ത ദിവസം മഴ തോർന്നു, എല്ലാവരും വെളിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ... ആ നായക്ക് നടക്കാൻ പറ്റുന്നില്ല. ഇന്നലെ ആ രൂപം നായയെ തൊട്ട കാൽ തളർന്നു പോയി. ഇത് കേട്ടപ്പോൾ ഒരു ചെറിയ പേടി തോന്നി. ഇത് വായിക്കുന്നവർക്കും അത് തോന്നും എന്ന വിശ്വാസത്തോടെ ...