STORYMIRROR

j and j creation jijith

Tragedy Inspirational

3  

j and j creation jijith

Tragedy Inspirational

യന്ത്രം

യന്ത്രം

1 min
426

അന്നും ഇന്നും ആ യന്ത്രത്തിന്റെ  സഹായവരം സമ്മാനമായി നൽകാൻ സ്ഥിരമായി  സഞ്ചരിക്കുന്നു ഒരു ശരം പോലെ ...


മാന്ത്രികന്റെ വേഷത്തിലാണ് അവളുടെ ആദ്യത്തെ സഞ്ചാരം

ഞങ്ങളുടെ ആവശ്യങ്ങൾ പോലെ ഭക്ഷണത്തിന്റെ രൂചിയും പുതുമയും നഷ്ടപ്പെടാതെ പരിമിത സമയത്തിൽ നിർമ്മിക്കുന്നു 


കുറ്റവും കുറവും സ്ഥിരമായി മൊഴിയുന്നു ഞാൻ അണിചേർന്ന സമൂഹം,

എങ്കിലും അവൾ പ്രതികരിക്കുന്നില്ല 

കാരണം  ഭവനത്തിലെ യന്ത്രമാണ് 


ഭാവിതലമുറയുടെ ആവശ്യങ്ങൾ പറയുവാൻ അവരുടെ മനസ്സിൽ  പോലും ക്ഷമയില്ല 

സഹായവരം ലഭിക്കാൻ വേണ്ടി അവർ ഒരേ നിമിഷം പറയുന്നു 

ക്ഷമയുമില്ല സമയമില്ല


എന്നാൽ ആ യന്ത്രത്തിന് ക്ഷമ മാത്രമേയുള്ളൂ 


ദുർഗന്ധം സ്വീകരിച്ചു ഒറ്റപ്പെട്ടു സഞ്ചരിച്ചു  ചലിക്കുന്ന അവൾ  വസ്ത്രങ്ങളുടെ വാസന സൃഷ്ടിക്കാൻ പോകുകയാണ് 

കാരണം, ഞാൻ അണിചേർന്ന സമൂഹം എപ്പോഴും പുതുമയോടെ ജീവിക്കണം


സൂര്യന്റെ ജോലിയുടെ സമയം അവസാനിച്ചു , എങ്കിലും ആ യന്ത്രം ചലിക്കുന്നു ...


ആ യന്ത്രത്തിന്റെ  വാക്കുകളിൽ ഞാൻ അണിചേർന്ന സമൂഹം ഒരുമയോടെ  പ്രാർത്ഥിക്കുന്നു 

ഈ  പ്രവർത്തനം അവൾ നൽകിയ അറിവാണ്


സുഖമായി വീണ്ടും വിശ്രമിക്കുവാൻ 

ഞാൻ  മുറിയിലൂടെ പോകുമ്പോൾ  ആ യുദ്ധമുറിയിൽ അവൾ യുദ്ധം തുടരുന്നു 

ആ യന്ത്രം ഒരുവൾ മാത്രം അമ്മ


Rate this content
Log in

Similar malayalam poem from Tragedy