STORYMIRROR

Jyothi Kamalam

Drama Classics

3  

Jyothi Kamalam

Drama Classics

"വെള്ളിത്തിര"

"വെള്ളിത്തിര"

1 min
179

ആളൊഴിഞ്ഞാ സിനിമാപ്പുര ശൂന്യം ....

ലാലും മമ്മൂക്കയും വാര്യരും പിന്നെ ന്യൂജൻ നിറമാർന്ന ടോവിനാച്ചനും…..

രാജുവും സൂര്യയും പാർവതിയും ഒറ്റക്ക് നിലകൊണ്ട വെള്ളിത്തിര …


മൂകം ഏകാന്തം പീടികപ്പുര ശാന്തം ...

പിറാവിൻ കുറുകൽതാൻ എട്ടു ദിക്കും...

കൃപയും കൈരളിയും ന്യൂവും പിന്നെ…


എരീസും ശാന്തം മെല്ലെ നിദ്ര പൂണ്ടു....

ഓൺലൈൻ മാഫിയ എന്ന് കഴുവേറ്റി ....

നിർമ്മാണ കുപ്പായനിറവും മങ്ങി ...


ബന്ധിച്ചൂ കൊട്ടക നാളേറെയായ് 

തെല്ലൊരു മാന്ദ്യം മരവിപ്പായി ...

വട്ടിപലിശയും തെറ്റിയ ഗണിതവും

കുന്നുകുന്നായി കവിഞ്ഞു മെല്ലെ...


ദിനരാത്രങ്ങൾ കൊഴിഞ്ഞൂ പിറവിക്കായ്…

പേറ്റുനോവിൻ മാസക്കാത്തിരുപ്പ്…


ഹൃദ്യമാം പുലരിയിൽ വെന്നിക്കൊടി…

‘ആറാട്ടും’ ‘മരക്കാറും’ ‘ഹൃദയ’വും നെഞ്ചേറ്റി….

ആഘോഷം ആർപ്പുവിളി തെല്ലുജ്വലം….


വെള്ളിത്തിര വെറും നേരമ്പോക്കോ

ജീവിതയാത്രയിൽ ഇത്തിക്കണ്ണി


‘മാരി’തൻ തീക്ഷ്ണമാം ദുർഗതിയിലും …

നിർഭയം നിസീമം ആത്മ ധൈര്യം..

തളരാതെ പതറാതെ നിന്ന "തിര"

തളരാതെ പതറാതെ നിന്ന "തിര"


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Drama