വാകച്ചാർത്ത്
വാകച്ചാർത്ത്
കണ്ണാ നിൻ വാകച്ചാ-
ർത്തു ദർശനത്തിനാ-
യി കാത്തിരുന്നു ഞാ-
നാ നാലമ്പലനടയിൽ.
നിൻ മുടിയഴകിൻ
മേന്മയാമൊരു
മയിൽപ്പീലിയാകുവാൻ
വെമ്പുന്നെൻ മനം.
നിന്നെയണിയിക്കും
ഹാരത്തിലൊരെളിയ
തുളസിദളമായി
അലിയാം ഞാൻ.
നിൻ വേണുഗാന-
ത്തിൻ മധുരിമയിൽ
സ്വയം മറന്നാടി
പാടാം ഞാൻ.
നിന്നെ സ്മരിക്കുമീ
എളിയ ദാസിക്ക്
നിൻ പാദത്തിങ്ക-
ലൊരാശ്രയമരുളു.