Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

3  

Binu R

Abstract

തകർന്ന വിപ്ലവം

തകർന്ന വിപ്ലവം

1 min
320


കനത്ത ഇരുമ്പുവാതിൽ അമർന്നു തുറന്നു 

കയറിൻകുരുക്കിലുടക്കിയ 

ബലിയാടിൻ രോദനമുയർന്നൂ,....അമ്മേ

തകർന്ന മാർക്സിസത്തിൻ 

നിസ്വനമുണർന്നൂ, ജയിക്കട്ടെ!

ജയിക്കട്ടെ, വിപ്ലവം ജയിക്കട്ടെ!


ഏതോ രാവിൻ നിശ്ശബ്ദതയിലുണർന്ന 

രാക്കിളി ഭയന്നുകൂകിയുതിർത്തു 

കമ്മ്യൂണിസം ദൈവവിളിയാണ്,  

മാർക്സിസം മരണമുഴക്കമാണ്

വിപ്ലവം ആറടിമണ്ണിന്റെ ജന്മിയാണ്.


കയറിൽക്കുടുങ്ങിയ ബലിയാടിൻ 

രോദനം വീണ്ടുമുയർന്നു ഞെരിഞ്ഞമർന്നൂ,

മാർക്സ് മരണദൂതനാണ്, 

സ്റ്റാൻലിൻ വിപ്ലവത്തിന്നധോലോകനാണ്, 

ക്രൂഷ്ചേവ് ആർക്കോവേണ്ടി 

നിശ്ശബ്ദനായവനാണ്…. അമ്മേ… 


അടഞ്ഞവാതിൽ ഞരങ്ങി തുറന്നൂ 

വീണ്ടുമടഞ്ഞൂ വീണ്ടും തുറന്നൂ 

ഉണർന്നൂ ദീർഘനിശ്വാസം,

ഉണർന്നൂ തപ്തനിശ്വാസം 

വിടർന്നൂ മിഴികൾ, ഉതിർന്നൂ സന്തോഷം 

മാർക്സിസം കൈവിരലുകൾക്കുള്ളിൽ 

കിടന്നു പുളയുന്നു, പിടയുന്നൂ…. 


വാതിലുകൾ മലർക്കേ തുറന്നൂ 

ചിരികളുതിർന്നൂ, ആമോദമായി ആഹ്ലാദമായി, "ഞങ്ങൾക്ക്‌ സ്വാതന്ത്രമായി",

പറവകൾ മാനത്തു പറന്നുയർന്നു!

ഞാനറിയുന്നൂ, എൻചുടുനിശ്വാസത്തിൽ

ഉതിർന്ന ദീഘനിശ്വാസത്തിൽ 

സ്റ്റാലിന്റെ ചാട്ടവാറിൻ മുഴക്കം 

ഒരു മൂളക്കമായി നിറയുന്നു,

അടിച്ചമർത്തപ്പെട്ടവരുടെ ഞരക്കം നിറയുന്നു!


ഒരപ്പക്കഷണത്തിനായി അലറിക്കരഞ്ഞ 

കുഞ്ഞിന്റെ ഏങ്ങലടികൾ നിറയുന്നു…

കുഞ്ഞിന്റെ വിശപ്പുനിറുത്താനായി

അധികം അപ്പക്കഷ്ണം എളിയിൽ

തിരുകിയൊരച്ഛന്റെ കണ്ഠത്തിൽ 

നിന്നു ചീറ്റിതെറിച്ചുവീണ ചുടു - ഒരപ്പക്കഷണത്തിനായി അലറിക്കരഞ്ഞ 

കുഞ്ഞിന്റെ ഏങ്ങലടികൾ നിറയുന്നു…


രക്തത്തുള്ളിയുടെ മണം നിറയുന്നു…. 


സ്റ്റാലിൻ വെങ്കലത്തിൽ,മോസ്കോ നഗരത്തിൽ,വാനോളം ഉയർന്നു നിന്നു

ചിരിക്കുന്നു,നീളംകൂടിയ മീശരോമം മുകളിലേക്കു തെറുത്തുകയറ്റി

ഗംഭീര്യത്താൽ മുരണ്ടൂ മാർക്സ് 

ഉണരൂ സഖാക്കളേ നമ്മൾക്ക്; നിങ്ങൾക്കു 

സ്വർഗ്ഗലോകം പണിയാം !!!


സങ്കൽപ്പം മിഥ്യയായി പിറന്നടിയവേ

നഗരം കരഞ്ഞൂ, 'ഞങ്ങളെ തുറന്നുവിടൂ…'

മുറുകിയ കുരുക്കിൽ ജീവൻ

പറന്നുയരും മുൻപേ,ബലിയാടിൻ രോദനം 

ഒരിക്കൽക്കൂടി അമർന്നുഞെരിഞ്ഞു, അമ്മേ…!

          

          

1993.

സോവിയറ്റു യൂണിയൻ തകർന്ന് വീണപ്പോൾ എഴുതിയത്.


Rate this content
Log in

Similar malayalam poem from Abstract