തെറ്റ്
തെറ്റ്


ആരോ എഴുതിയ വരികളിലെ
ഈണവും അർത്ഥവും തേടിയലയുന്ന
എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു
പന്തയം വച്ചനാൾ, മോശമായൊന്നുമേ
ഇല്ലെന്നറിഞ്ഞതും നാളെയുടെ കാഴ്ചകളെ
കാണാതെകണ്ടതും തെറ്റ് !
വാശി മോശമായെന്നെയങ്ങാശിപ്പതോ സദാ
ദേഷ്യമായ് എന്നിലെ നിഴലാകവെ
ഞാൻ കരഞ്ഞില്ല, ചിരിക്കുവാൻ വയ്യ
തെറ്റ് തെറ്റായിരുന്നെന്നുതോന്നുവാൻ ..
ഞാൻ മനുഷ്യനല്ല ! മരണമില്ലാത്ത തെറ്റാണ് ഞാൻ.