STORYMIRROR

S NANDANA

Romance

3  

S NANDANA

Romance

സൂര്യബിംബം

സൂര്യബിംബം

1 min
251

ഒഴുകാൻ വെമ്പുമൊരു

തിര ചക്രവാളങ്ങക്ക-

പ്പുറമാ മായാ സൂര്യനെ

കൊതിയോടെ നോക്കി.


പാതിരാവിൻ മധ്യയൊ-

രു കിനാവ് പോൽ

കണ്ടവരുടെ പരിണയ-

ത്തിൻ കരഘോഷം.


ഏകാന്ത നിദ്രയിലെ

മായാത്ത മോഹം

അവളെ തരളിത-

യാക്കി മിന്നിമാഞ്ഞു.


വിടർന്ന പുലരിയിൽ

വിണ്ണിലേക്കകന്ന

സൂര്യനെയവ നിറ-

മിഴിയാൽ യാത്രയാക്കി.


ഇരുളിൽ കടലിലേക്ക്

മടങ്ങുമാ സൂര്യനായി

വിടർന്ന മിഴിയോടവൾ

കാത്തിരുന്നോരൊ രാവും.


Rate this content
Log in

Similar malayalam poem from Romance