സുന്ദര ഭൂമി
സുന്ദര ഭൂമി
ഉദിച്ചുയർന്നു സൂര്യൻ,
ചിരിച്ചുണർന്നു കുഞ്ഞു പൂക്കൾ
നിനച്ചിരിക്കാ നേരം
തെളിഞ്ഞ വാനിൽ
പറന്നു വന്നൂ
കോകിലജാലം…
കിതച്ചെത്തിയ കാറ്റിൻ
ചെവിയിൽ പായാരമോതി
കരിവണ്ട് പോയ നേരം
മുറ്റത്തെ മുക്കുറ്റി പൂവ്
ഉച്ച മയക്കം കഴിഞ്ഞുണർന്നു….
പാടത്തെ വിളഞ്ഞ നെൽക്കതിർ
ഒടിച്ചെടുത്തു കൊക്കിൽ പിടിച്ചു
പച്ചതത്തയും പറന്നെങ്ങോ പോയി
എത്രെ മനോഹര ദൃശ്യം
ഈ ഭൂമിഅതിമനോഹരം….
അത്രമേൽ സുന്ദരം!!!