STORYMIRROR

Sreedevi P

Drama Classics

3  

Sreedevi P

Drama Classics

സത്യ സന്ധൻ

സത്യ സന്ധൻ

1 min
174

മാല, കാണുന്നില്ലെൻ സ്വർണ്ണമാല…..

പൊട്ടിയ കൊളുത്തു പണിയിപ്പിക്കുവാൻ,

നിൻ കയ്യിൽ തന്നല്ലോ, എന്നു ചൊല്ലി വീട്ടുകാരി.


പണിയിപ്പിച്ചമ്മതൻ കയ്യിൽ തന്നുവല്ലോ…… ഞാൻ.

എന്നോതി വീട്ടിലെ പണിക്കാരൻ.

മുറ്റത്തും, തൊടിയിലും നീ നന്നായി നോക്ക്,

എന്നു പറഞ്ഞു വീട്ടുകാരിയും.


തിരഞ്ഞു അവൻ എല്ലായിടവും

കണ്ടില്ലെന്നവരോടു ചൊല്ലി.

ക്രുദ്ധയായവർ പറഞ്ഞവനോട്,

നീയല്ലാതാരും വന്നില്ലിവിടെ, എടുത്തതു നീ തന്നെ.


ഞാൻ പോലീസിനെ വിളിക്കാത്തതു നിൻ ഭാഗ്യമെന്നോർത്തു,

കടന്നു പോകൂ എൻ മുന്നിൽ നിന്നും.

കണ്ണുനീർ തുളുമ്പും കണ്ണുകളാലെ പടിയിറങ്ങി പണിക്കാരനും…..


അവൻ കുറച്ചിട ചെന്നപ്പോൾ, വീട്ടില്‍ പരതി വീട്ടുകാരി.

കലവറയിലതാ മിന്നുന്നു മാല!

വീട്ടുകാരി ഓടിച്ചെന്നെടുത്തു സന്തോഷം പൂണ്ടാൾ.

പുറത്തിറങ്ങി പശ്ചാത്താപ വിവശയായ് വിളിച്ചാനവനെ,


"മകനെ, വരൂ നീ പറഞ്ഞതു സത്യം! കിട്ടി സ്വർണ്ണമാല എനിക്ക്.

വിഷമംകൊണ്ടു ഞാൻ പറഞ്ഞ പരാതികളെല്ലാം ക്ഷമിക്ക നി."

ഒലിച്ചു വരുന്ന കണ്ണുനീർ തുടച്ചു, അവനൊന്നു ചിരിച്ചു മധുരമായ്!

വീട്ടുകാരി അവനൊരു പേരിട്ടു, സത്യസന്ധൻ!



Rate this content
Log in

Similar malayalam poem from Drama