STORYMIRROR

j and j creation jijith

Tragedy Others

3  

j and j creation jijith

Tragedy Others

സന്ദേശം

സന്ദേശം

1 min
178

ലാഭത്തിന്റെ തുള്ളികൾ  സ്വീകരിക്കാൻ 

മൃദുലമായ വഴിയിൽ പ്രവേശിക്കുന്നു


നഷ്ടങ്ങൾ ശീലമായ ഒരു സമൂഹം

ആശ്വാസം മാത്രം അന്വേഷിക്കുന്നു


അവകാശത്തിന്റെ രുചിയിൽ മാത്രം ജാഗ്രതയാണ്

ത്യാഗം പ്രവൃത്തിക്കാൻ ഇഷട്മില്ല


ദുർഗന്ധം ശ്വസിച്ച് നാം അടിമയായി

ദ്രവിക്കുന്നു ശാന്തരായ ജീവിതങ്ങൾ


മുഖങ്ങളിൽ പുഞ്ചിരിയില്ല

വേദനിക്കുന്നു പ്രതിക്ഷയുടെ രൂപങ്ങൾ


തെറ്റുകളിൽ യാത്ര തുടർന്നു

ഭാവിയിലെ വികസനങ്ങൾ


പരസ്പരം വിമർശിച്ചു നാം മത്സരിക്കുന്നു

പ്രതിരോധിച്ച് സമയത്തിന്റെ മൂല്യം ശൂന്യമായി


ഹൃദയപരമായ വേദനകൾ അറിയാതെ

വഴിയിൽ വിശ്രമിക്കുന്ന കവചങ്ങൾ


തകർച്ചയുടെ സൂചനകൾ പ്രത്യക്ഷമായി

ഒരുമിച്ച് ജീവിക്കാൻ ദിനങ്ങൾ ചൂരുക്കം


അവസാനമായി ഒരു ആഗ്രഹം

അധ്വാനിച്ച് ശാന്തമായ യാത്രയാണ് എന്റെ സന്ദേശം



Rate this content
Log in

Similar malayalam poem from Tragedy