STORYMIRROR

Jitha Sharun

Drama Others

3  

Jitha Sharun

Drama Others

സിമന്റ് തറകൾക്ക് പറയാനുള്ളത്

സിമന്റ് തറകൾക്ക് പറയാനുള്ളത്

1 min
1.0K


“ആളുകൾ ഏറുമാടത്തിലാണോ”

കാണാൻ പരുക്കാനാണെങ്കിലും സുന്ദരൻ സിമന്റ് തറ

ഉറക്കെ ആരാഞ്ഞു ..

മരത്തൂണ് ഉറപ്പിച്ച മൃദുമേനി തറ

കേട്ടു , പിന്നെ പറഞ്ഞു

“ആരും വരുന്നില്ല ഇവിടെ ..

ഇരിക്കാനും , നടക്കാനും , പിന്നെ തല ചായ്ക്കാനും”

മിനുസമുള്ള ടൈൽ പാകിയ തറയ്ക്കുമുണ്ട്

ചില പായാരങ്ങൾ ..

“അകത്തെ മുറികളിൽ , പുല്ലുച്ചൂല് കൊണ്ട്

തഴുകി താലോടാൻ ആരും വരുന്നില്ല ..

മനുഷ്യന് മഹാവ്യാധിയത്രേ ,


ഇല്ലാരും ഇവിടെ പുറത്തിറങ്ങി നടക്കാൻ

അണുവ്യാപനം തടയാൻ ഇതൊന്നേ മാർഗ്ഗം

ഇവിടെ ഓഫീസുകൾ, വിദ്യാലയങ്ങൾ അങ്ങനെ

എവിടെയും നമ്മൾ മാത്രമായി”

അണുനാശിനികൊണ്ട് ശുദ്ധനായെന്നാകിലും

ചുമവിട്ടു മാറാതെ ഇരുന്നോരാ ചുമന്ന തറ

ചിരിച്ചുരിയാടി

“നമുക്ക് കാത്തിരിക്കാം

മനുഷ്യൻ തിരിച്ചെത്തും നേരം ..

ഇനിയും ഇവിടെ പുതു വസന്തങ്ങൾക്കായ് …


സ്നേഹം നിറയ്ക്കും നേരങ്ങളിൽ വീണ്ടും

ആശ്വാസമാകും നമ്മൾ എല്ലാരും

പ്രതീക്ഷയോടെ കാത്തിരുന്നാൽ

നിഷ്ഫലമാകില്ല ഒന്നും ..

കൂട്ടുകാർക്കൊത്ത്കൂടി ഇരിക്കാൻ...

നടന്നു ക്ഷീണിച്ച വയോധികർക്കും 

കളിച്ചുല്ലസിച്ച് വരുന്ന കുട്ടിക്കുരുന്നുകൾക്കും 

അങ്ങനെ എല്ലാവർക്കും കൂട്ടായി നാം ..”

സിമന്റ് തറകളും 

കാത്തിരിക്കുന്നു .. മനുഷ്യന്റെ

മണമുള്ള നിമിഷങ്ങൾക്കായ് ..


Rate this content
Log in

Similar malayalam poem from Drama