പ്രവാസം
പ്രവാസം
അകലെ ആകാശത്തെ നോക്കി
ചിരിക്കുന്ന കുഞ്ഞു സൗഗന്ധികങ്ങൾ ഇന്നെവിടെ
മണമുള്ള ,നിറമുള്ള
എന്റെ മുറിയുടെ
ജനാലയിൽ വന്നിരിക്കുന്ന
കുഞ്ഞുവണ്ണാത്തി പൂളള് ഇന്നെവിടെ
എന്റെ പ്രഭാതത്തിൽ എന്നെ
തുകിൽ പാടി ഉണർത്തിയ മാവിൻ കൊമ്പിലെ
പൂങ്കുയിൽ ഇന്നെവിടെ
ഞാൻ എന്റെ ബാല്യ കൗമാരങ്ങളെ
തിരികെ പിടിക്കുന്ന
ഒരുപിടി ഓർമയിൽ
മയങ്ങി കിടന്നോട്ടേ
മടുത്തു ഈ പ്രവാസം
ഒന്നുമില്ലീ മണ്ണിൽ
ഈ തരിശ് ഭൂമിയിൽ
ഞാൻ ഒന്നുമേ നേടിയതില്ല
ദു:ഖമല്ലാതെ
കരായാതുറങ്ങിയില്ല
ഒരുന്നാളും,
പറയാതിരിക്കാനും വയ്യ
മടുത്തു ഈ പ്രവാസം .
