STORYMIRROR

Binu R

Romance

3  

Binu R

Romance

പറയാതെ പോയത്

പറയാതെ പോയത്

1 min
286

ഈ ലോകത്തിന്റെ അനന്തമാം 

നീലാകാശത്തിൽ 

ഈയാംപാറ്റകളെപോൽ 

പാറിനടക്കും 

വർണ്ണസ്വപ്‌നങ്ങൾപോൽ 

നിറഞ്ഞിരിക്കും 

വർണ്ണപ്പറവകളെല്ലാം 

എൻമനതാരിൽ നിറഞ്ഞിരിക്കും 

അനുരാഗങ്ങൾ പോൽ 

എനിക്കു മാത്രം സ്വന്തം.. 


കാലങ്ങൾക്കുപിറകിൽ,  

പിറകേനടന്നവർ പലർ 

എൻചിന്താധാരയിൽ 

വന്നുകിന്നാരം പറഞ്ഞു

പുഞ്ചിരിച്ചു കടന്നുപോയവർ

ചിലർ, പിൽക്കാലത്ത് 

ജീവിതത്തിൻ വഴിയോരങ്ങളിൽ 

കണ്ടുകടന്നുപോകവേ, 

അവരുടെയുള്ളിൽ നിറഞ്ഞ 

കുതൂഹലം കണ്ടു ഞാൻ മനതാരിൽ 


ചിക്കിചികയവേ, കണ്ടൂ, 

ചിലവയിലെല്ലാം 

വെള്ളിക്കിന്നരികൾ വെച്ച 

ചിതലുകൾ പോൽ...

ഒരിക്കലും മറക്കാൻ

പറ്റാത്തൊരുനിറച്ചിരി-

യിപ്പോഴും ജ്വലിക്കുന്നുണ്ട് 

കാണാക്കോണിൽ, 

മരതകം പോൽ, 

ഈ കാലത്തിൻപാത-

യോരത്തിന്നറ്റത്ത്,

 

ജീവിതാവസാനത്തിൻ തുമ്പത്ത്, 

ഒരു മറുചിരിച്ചിരിച്ചിരുന്നെങ്കിൽ, 

കണ്ണിനാനന്ദമേകും 

കണ്മുനയാലെങ്കിലും 

ഒരു മറുചിരിചിരിക്കാത്തതെന്തെന്ന, 

എന്തേ ഒരുവാക്കുപോലും

പറയാത്തതെന്തെന്ന,  

ആ അനുരാഗ നദിയിൽ 

ഞാനെന്തേ നീന്തിത്തുടിക്കാത്ത -

തെന്തെന്നചിന്തയാൽ, 

ഞാനിപ്പോഴും ഇതികർത്തവ്യതാ -

മൂഢനായ് നിൽപ്പൂ…



Rate this content
Log in

Similar malayalam poem from Romance