STORYMIRROR

Sandra C George

Romance

3  

Sandra C George

Romance

പ്രണയം

പ്രണയം

1 min
378

കാലാന്തരത്തിലെവിടെയോ തിരഞ്ഞു ഞാൻ 

നിറമാർന്ന നിൻ വികാരവിചാരങ്ങൾ തേടി 

കാമവെറികളിൽ ചാലിച്ച വർണ്ണങ്ങൾ 

നിന്റെതാവില്ലെന്നു ചൊല്ലിയ തൂലിക കണ്ടു,


സ്വന്തമായില്ലെങ്കിൽ മരണം വിധിക്കുന്ന 

കാപാലികർ സംഹരിച്ച ഹൃദയം കണ്ടു,

പറ്റിക്കലിനും പറ്റിക്കപെടലിനും ഇടയിലുഴലുന്ന 

ജീവിതങ്ങൾ രണത്തിൽ പൊലിയുന്നത് കണ്ടു,


പ്രേമാഗ്നിയിൽ ജ്വലിച്ചെരിയുന്ന ആത്മാക്കൾ 

മോക്ഷത്തിനായി അലയുന്നത് കണ്ടു, 

പറഞ്ഞുതരാനറിയില്ലെനിക്കെന്നാലും, 

പ്രണയമേ നീ ഒരു മഹാ പ്രഹേളികയല്ലോ...


Rate this content
Log in

Similar malayalam poem from Romance