STORYMIRROR

Jitha Sharun

Romance

3  

Jitha Sharun

Romance

പ്രണയാതുരം

പ്രണയാതുരം

1 min
239

അലിയാതെ അലിഞ്ഞു ഞാൻ നിന്നിൽ,

പറയാതെ പറഞ്ഞതെൻ മൗനം ...

കൊടുങ്കാറ്റും, കൂരിരുളും ഉലച്ച 

നാൾകൾ ...

ഉരിയാടാതെ, നീ എന്നിൽ ചൊരിഞ്ഞു 

ഉയരിന്റെ ഉറവ നിറയ്ക്കും നിൻ പ്രണയം 


പാരിൽ പലരും പറഞ്ഞു ഞാൻ "പതിരെന്ന്"

കാലം പകൽ പോലെ മാഞ്ഞു,

ഒരു വേനൽ പൊഴിഞ്ഞു,

ഞാൻ നിന്റെ "പ്രിയതമയായി"

നീ നിന്റെ കൂട്ടരെ കാത്തു,

ഞാൻ ഏറെ നാൾ സഹിച്ചു ... 


പ്രണയത്തിൻ 

മാധുര്യം കിനിഞ്ഞിറങ്ങി ...

വരണ്ടു പോയെന്റെ പ്രണയത്തിൻ വാടാമലർ 

മരുഭൂ കണക്കെ എൻ ഹൃദയം 

മരുപ്പച്ചയില്ലെന്നോർത്ത് 

തളിർക്കാതെ നിൽക്കെ ... 


ഒരു നാൾ നീ തിരിച്ചറിഞ്ഞു ...

കൂട്ടാരെല്ലാം വെറും മായ 

നീ തളർന്നൊരു നേരം 

അരികിൽ നിന്നവൾ ഞാൻ

നിന്റെ പദസ്വനം കേൾക്കാൻ കാതോർത്തിരുന്നവൾ 

ഞാൻ ... 


നീ എന്നെ അപമാനിതയാക്കിയെപ്പോഴും 

നിന്നെ സ്നേഹിച്ചവൾ ഞാൻ ... 

നീ എന്നെ പ്രണയിച്ച നിമിഷം 

ഞാൻ ഈ പ്രാണൻ നിനക്കായി തന്നു,


പിന്നെ ഈ സഹനം... 

കണ്ടു നിന്നൊരു 

പിൻമുറക്കാർ പറഞ്ഞു  ... 

" ഇതൊരു പുണ്യ പുരാതന പ്രണയം 

സഹിക്കില്ല, ഞങ്ങൾ നിന്നെപ്പോലെ 

പൊറുക്കില്ല ഈ ചെയ്തികൾ "

ഞാൻ ഒരു തത്വ ജ്ഞാനിപ്പോൽ മൊഴിഞ്ഞു " ഇതാണ് ആത്മാർപ്പണ പ്രണയം "


Rate this content
Log in

Similar malayalam poem from Romance