ഒരു പൂക്കാലം
ഒരു പൂക്കാലം


ഒരു പൂക്കാലം വരവേൽക്കാൻ
തിരക്കുക്കൂട്ടി കാലം
പൂക്കൾ തേടി നടന്നു
കാറ്റ് ..
പൂമണം കൊതിച്ചൊരു വണ്ട്
മൂളി പാട്ടും പാടി പറന്നു ..
വസന്തം മനതാരിൽ
വിരിഞ്ഞ നേരം ..
ഓരോ പൂവും
പുഞ്ചിരി തൂകി ..
കാലത്തിനപ്പുറം കരഞ്ഞു
തേങ്ങിയ കർക്കടകം
ചിങ്ങപൂക്കൾക്കായി വഴിമാറി ..
പൂവും,പൂമ്പാറ്റയും
പ്രകൃതിയെ ചാരുതയാക്കി ...
ഓരോ ഹൃദയവും
ആനന്ദത്തിൻ ചെറുതേൻ നുകർന്നു...