STORYMIRROR

Sandra C George

Drama Others

3  

Sandra C George

Drama Others

ഒലക്ക

ഒലക്ക

1 min
856

പൊട്ടിത്തെറിച്ചിട്ടു കാര്യമില്ലെന്നാലും 

പൊട്ടിത്തെറിച്ചുപോകെയാണീയുള്ളവൻ

പുത്രനൊന്നെങ്കിലും തല്ലി വളർത്തുവാൻ 

ഞാനീ ഒലക്ക തന്നെ വേണമെന്നറിയാം 


കയ്യിൽ കിട്ടിയാൽ കാൽചുവട്ടിലായി

ആരെയും പൊടിക്കുമെന്ന അഹങ്കാരം 

ന്യൂതന യന്ത്രങ്ങൾ തരിപ്പണമാക്കിയതിനാലെ 

പാവമാം ഞാനിന്നു ചാരിയിരിപ്പു 


പത്തായപ്പുരയുടെ വാതിൽക്കൽ തനിച്ച് 

വരില്ലെന്നറിയാം ആരും ഇനി എനിക്കായി,

എന്നാലും കാത്തിരിപ്പു രാത്രിതൻ 

നിദ്രായാമങ്ങളിൽ പൂട്ടു തകർത്തു 


നീ വരുന്നതും കാത്തു, കണ്ണിമ ചിമ്മാതെ 

പാവമെന്നെ ഇക്കൂട്ടർ ഓർക്കുമല്ലോ

നിന്നെ പ്രഹരിക്കാനെങ്കിലും ചലിക്കട്ടെ 

എൻ കരങ്ങൾ ഒറ്റപ്പെട്ട പത്തായത്തിൽ നിന്നും.


Rate this content
Log in

Similar malayalam poem from Drama