നിറം
നിറം
എനിക്കേറെ ഇഷ്ടപെട്ടൊരു നിറമാണ് ചുവപ്പ്.
എനിക്കു ചേരുന്ന നിറമാണ് ചുവപ്പ്.
പ്രക്ഷുബ്ധ മനസ്സിൻറെ തീവ്രത
ചുവന്ന നിറത്തിലലിഞ്ഞിടുന്നു.
നമ്മുടെ രക്തത്തിൻറെ നിറവും ചുവപ്പല്ലേ,
മഹത്വമുളള റോസ് പൂവിന്റെ നിറവും ചുവപ്പ്.
വീര കേസരികളുടെ ചോരക്കു കൂടും ചുവപ്പു നിറം.
പ്രണയത്തിന്റെ നിറവും ചുവപ്പു തന്നെ.
ധൈര്യത്തിൻറേയും, ഊർജ്ജസ്വലതയുടേയും നിറമല്ലോ ചുവപ്പ്.
ഇത്യാദി ഗുണങ്ങളുള്ള ചുവപ്പു നിറത്തിൽനിന്നും,
നമുക്കാമോദം ലഭിച്ചിടുന്നു!
